"കടക്ക് പുറത്ത്" മിനി ബസുകളോട് ആജ്ഞാപിച്ച് ഒരു രാജ്യം!

Published : May 11, 2019, 05:57 PM ISTUpdated : May 11, 2019, 07:26 PM IST
"കടക്ക് പുറത്ത്" മിനി ബസുകളോട് ആജ്ഞാപിച്ച് ഒരു രാജ്യം!

Synopsis

2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

അബുദാബി: മിനി ബസുകള്‍ നിരോധിക്കാന്‍ ഒരുങ്ങി യുഎഇ. തൊഴിലാളികളെയും സ്‍കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഇത്തരം മിനി ബസുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്‍റെതാണ് തീരുമാനം. 

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 

2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 15 സീറ്റുള്ള വാഹനങ്ങള്‍ക്കും പിക്കപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അബുദാബി പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു.

സ്കൂള്‍ ബസുകളെ മറികടന്നു പോകുന്ന കാറുകളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്