കൊവിഡ് 19; ഫെയ്‍സ് ഷീൽഡുകളുമായി ഫോർഡ്

By Web TeamFirst Published Mar 29, 2020, 2:22 PM IST
Highlights

കൊറോണ വൈറസിനെ ചെറുക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ് ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്.

കൊറോണ വൈറസിനെ ചെറുക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ് ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്. 3M, GE ഹെൽത്ത്കെയർ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സന്നദ്ധ സേവകർക്കും കൊറോണ വൈറസിനെതിരെ പോരാടുന്ന രോഗികൾക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സപ്ലൈകളും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫോർഡ് ആരംഭിച്ചു. തങ്ങളുടെ 3D പ്രിന്റിംഗ് മെഷീൻ ഉപയോഗിച്ച് ആഴ്ചയിൽ ഒരു ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ നിർമ്മിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

3M ലെവറിംഗ് ഭാഗങ്ങൾക്കൊപ്പം മറ്റ് കമ്പനികളിൽ നിന്നുള്ള ഘടകങ്ങളും ചേർത്താണ് പവർഡ് എയർ-പ്യൂരിഫയിംഗ് റെസ്പിറേറ്ററുകളും (PAPR) വികസിപ്പിച്ചെടുക്കുന്നത്, ഇത് ആരോഗ്യമേഖലയിലെ പ്രാധമിക ശുശ്രൂഷകർക്ക് ഉപയോഗപ്രദമാകും. നിരവധി തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിലൂടെയാണ് PAPR വികസിപ്പിച്ചിരിക്കുന്നത്. ഫോർഡ് F-150 യുടെ കൂളിംഗ് സീറ്റിൽ നിന്നുള്ള ഫാനുകളും, 3M ഹെപ്പ ഫിൽട്ടറുകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വായുവിലൂടെയുള്ള മലിനീകരണം തടയുന്നതിന് ഈ മാസ്ക് വളരെ ഫലപ്രദമാണ്. ഒരു പോർട്ടബിൾ ടൂൾ ബാറ്ററി ഉപയോഗിച്ച് ഈ റെസ്പിറേറ്ററുകൾ എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ കഴിയും. കമ്പനിയുടെ മിഷിഗൺ ഉത്പാദനകേന്ദ്രത്തിൽ PARP -കൾ‌ നിർമ്മിക്കാനും ഡെട്രോയിറ്റ് തുടങ്ങിയ ഭാഗത്തു നിന്നുള്ള കേന്ദ്രങ്ങലിൽ നിന്ന് ഇതിന് ആവശ്യമായ സഹകരണങ്ങൾ‌ ഒരുക്കാനുമാണ് ഫോർഡിന്റെ പദ്ധതി.

ഫോർഡും GE ഹെൽത്ത് കെയറും ചേർന്ന് വികസിപ്പിച്ചെടുത്ത ലളിതമായ വെന്റിലേറ്റർ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച രോഗികൾക്ക് പ്രയോജനപ്പെടും. അതേപോലെ ഫോർഡിന്റെ യുഎസ് ഡിസൈൻ ടീം സൃഷ്ടിക്കുകയും പരീക്ഷിക്കുകയും ചെയ്ത സുതാര്യമായ ഫുൾ ഫെയ്സ് ഷീൽഡുകൾ ആരോഗ്യ പ്രവർത്തകർക്കും പ്രാധമിക സുസ്രൂഷകർക്കും ഉപകാരപ്പെടും. ഇത് മുഖത്തെയും കണ്ണുകളെയും ദ്രാവകങ്ങളുമായുള്ള സമ്പർക്കത്തിൽ നിന്ന്പൂർണ്ണമായും തടയുന്നു. ഏകദേശം 75,000 ഷീൽഡുകളുടെ നിർമ്മാണം ഈ ആഴ്ച പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഴ്ചയിൽ ഒരു ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ മിഷിഗനിലെ പ്ലൈമൗത്തിലെ ട്രോയ് ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കേന്ദ്രങ്ങളിൽ നിർമ്മിക്കും. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ പുറമെ നിന്നും കൂടുതൽ സംഭാവനകൾ ഫോർഡ് പ്രതീക്ഷിക്കുന്നു.

ടെസ്‌ലയാണ് വെന്റിലേറ്റര്‍ നിര്‍മാണത്തിന് സന്നദ്ധതയറിയിച്ച് ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നിലെ മറ്റ് അമേരിക്കന്‍ വാഹന നിര്‍മാണ കമ്പനികളായ ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും മുന്നോട്ടുവന്നു. ജിഇ ഹെല്‍ത്ത് കെയറിന്റെ സഹായത്തോടെയായിരിക്കും ഫോര്‍ഡ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. ഒപ്പം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വെന്റിലേറ്റര്‍ നിര്‍മാണത്തിനും ഫോര്‍ഡ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വെന്റാക്കുമായി ചേര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സ് വെന്റിലേറ്റര്‍ നിര്‍മിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്‍ഡ്യാനയിലെ കൊക്കോമോ പ്ലാന്റിലായിരിക്കും വെന്റിലേറ്റര്‍ നിര്‍മിക്കുക. രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകലാണ് ഇരുകമ്പനികളും നിര്‍മിക്കുക.  

click me!