'മിറാക്കിള്‍' സംഭവിക്കുമോ? അവസാന നിമിഷവും പ്രതീക്ഷയോടെ ഫോർഡ് ഇന്ത്യ ജീവനക്കാർ!

Published : Sep 12, 2022, 08:03 AM IST
'മിറാക്കിള്‍' സംഭവിക്കുമോ? അവസാന നിമിഷവും പ്രതീക്ഷയോടെ ഫോർഡ് ഇന്ത്യ ജീവനക്കാർ!

Synopsis

ഇക്കാരണങ്ങളാല്‍ ഫോര്‍ഡ് ഇന്ത്യ ജീവനക്കാർ മികച്ച ഫലം പ്രതീക്ഷിക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ ഉൾപ്പെടെ 68 യോഗങ്ങളിലായി ചർച്ച നീണ്ടു.

ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ, വാഹന നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വേർപിരിയൽ പാക്കേജ് ചർച്ച ചെയ്യുന്നതിനായി ഫോർഡ് ഇന്ത്യ ഫാക്ടറിയിലെ ജീവനക്കാർ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ത്രികക്ഷി ചർച്ചകൾക്കായി കാത്തിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. യൂണിയനുകളുമായി ന്യായയുക്തമായ വേർപിരിയൽ പാക്കേജ് ചർച്ച ചെയ്യാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടത്തിയിട്ടുണ്ടെന്ന് ഫോർഡ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ജീവനക്കാർ നല്ല ഫലം പ്രതീക്ഷിക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ ഉൾപ്പെടെ 68 യോഗങ്ങളിലായി ചർച്ച നീണ്ടു.

"നീ വിട പറയുമ്പോള്‍.." ഇന്ത്യയിലെ അവസാന വണ്ടിയും ഇറങ്ങി, ഗുഡ് ബൈ ഫോര്‍ഡ്!

തങ്ങളുടെ ജീവനക്കാരെ പരിപാലിക്കുന്നുണ്ടെന്ന് ഫോര്‍ഡ് അവകാശപ്പെടുമ്പോഴും, ന്യായമായ പിരിച്ചുവിടൽ പാക്കേജ് ചർച്ച ചെയ്യാനുള്ള അതിന്റെ ശ്രമങ്ങൾ യൂണിയന്റെ 'അന്യായമായ' ആവശ്യങ്ങൾ കാരണം ഫലം കണ്ടില്ല എന്നും കമ്പനി പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിരിച്ചുവിടൽ പാക്കേജിലെ നികുതിയിളവ് കമ്പനി ഒഴിവാക്കിയതു കാരണം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടും ജീവനക്കാർക്ക് തുച്ഛമായ തുക ലഭിക്കും എന്ന് ഫോർഡ് ഇന്ത്യ ജീവനക്കാർ പറയുന്നു. 

"ആഗസ്റ്റ് 31 മുതൽ ഫോർഡ് ഇന്ത്യ ഫാക്ടറി അടച്ചിട്ടിരിക്കുകയാണ്. യൂണിറ്റിൽ ഇപ്പോൾ ജീവനക്കാര്‍ ആരുമില്ല. ആഫ്റ്റർ സെയിൽസ് (സർവീസ്), പാർട്സ് വിൽപന തുടങ്ങിയ ബിസിനസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഫാക്ടറിയിൽ കയറാൻ പോലും ഞങ്ങളെ അനുവദിക്കുന്നില്ല. അവർ നൽകിയ ഓഫർ സ്വീകരിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെടുകയാണ്..  ” ഒരു യൂണിയൻ പ്രതിനിധി പിടിഐയോട് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വേർപിരിയൽ പാക്കേജ് സെറ്റിൽമെന്റിന്റെ പകർപ്പ് കമ്പനി ജീവനക്കാരുടെ വസതികളിലേക്ക് കൊറിയറായി അയച്ചിട്ടുണ്ടെന്നും അതിനാൽ കുടുംബം അത് സ്വീകരിക്കുമെന്നും മറ്റൊരു ജീവനക്കാരൻ പിടിഐയോട് പറഞ്ഞു. "കമ്പനി പ്രഖ്യാപിച്ച പിരിച്ചുവിടൽ പാക്കേജ് സ്വീകാര്യമല്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യം. സെപ്‍റ്റംബർ 13 ന് ജില്ലാ ലേബർ അധികാരികളുടെ സാന്നിധ്യത്തിൽ ഈ വിഷയങ്ങള്‍ ഞങ്ങൾ ചർച്ച ചെയ്യുന്നു.. " ജീവനക്കാരൻ പറഞ്ഞു.

ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!

പിരിച്ചുവിടൽ പാക്കേജിൽ, വളരെ കുറച്ച് മുതിർന്ന ജീവനക്കാർക്ക് ഏകദേശം 80 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കുമെന്നും 20 വർഷത്തോളം സേവനമനുഷ്ഠിച്ച ആളുകൾക്ക് ഏകദേശം 44 ലക്ഷം രൂപ മാത്രമേ ലഭിക്കൂവെന്നും ഈ തുകകൾ നികുതിയിളവ് കൂടാതെയാണെന്നും ജീവനക്കാര്‍ പറയുന്നു. 

2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ വാഹന നിര്‍മ്മാണം അവസാനിപ്പിക്കുന്ന 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്റെ മധ്യത്തോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം അവസാനിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതേസമയം ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കിയിരുന്നു. ടാറ്റാ മോട്ടോഴ്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎൽ) ഫോര്‍ഡും തമ്മില്‍ ഗുജറാത്തിലെ സാനന്ദിലുള്ള എഫ്‌ഐപിഎല്ലിന്റെ നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള യൂണിറ്റ് ട്രാൻസ്ഫർ എഗ്രിമെന്റിൽ (യുടിഎ) അടുത്തിടെ ഒപ്പുവച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇവികൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വിപുലീകരിക്കാൻ കഴിയും.

മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികളും ഉപകരണങ്ങളും സഹിതം വാഹന നിർമാണ പ്ലാന്റ്, സാനന്ദിലെ FIPL ന്റെ വാഹന നിർമാണ പ്രവർത്തനങ്ങളിലെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 725.7 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചത്.

അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

അതേസമയം പ്ലാന്‍റിലെ എഞ്ചിന്‍ നിര്‍മ്മാണ കേന്ദ്രം ഫോർഡ് ഇന്ത്യ തുടർന്നും പ്രവർത്തിപ്പിക്കുമെന്നും പ്രസ്‍താവനയിൽ പറയുന്നു. പവർട്രെയിൻ നിർമാണ പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റയിൽ നിന്ന് പരസ്പര സമ്മതത്തോടെ പാട്ടത്തിനെടുത്തായിരിക്കും ഫോര്‍ഡിന്‍റെ എഞ്ചിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.  കൂടാതെ, ഫോര്‍ഡ് ഇന്ത്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ FIPL ന്റെ പവർട്രെയിൻ നിർമ്മാണ പ്ലാന്റിലെ യോഗ്യരായ ജീവനക്കാർക്ക് ജോലി വാഗ്ദാനം ചെയ്യാൻ സമ്മതിച്ചതായും ടാറ്റ മോട്ടോഴ്‍സ് അവകാശപ്പെടുന്നു. ഇരു കമ്പനികളും അന്തിമ കരാറിൽ ഒപ്പുവെച്ചിരിക്കെ, ഇടപാട് അവസാനിപ്പിക്കുന്നത് സർക്കാരിന്‍റെ അംഗീകാരത്തിനും പതിവ് വ്യവസ്ഥകളുടെ നിർവഹണത്തിനും വിധേയമാണ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം