Asianet News MalayalamAsianet News Malayalam

"നീ വിട പറയുമ്പോള്‍.." ഇന്ത്യയിലെ അവസാന വണ്ടിയും ഇറങ്ങി, ഗുഡ് ബൈ ഫോര്‍ഡ്!

അമേരിക്കൻ വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ കാർ നിർമ്മാണ യാത്രയ്ക്ക് പൂര്‍ണ്ണവിരാമം ഇട്ടുകൊണ്ട് ചെന്നൈയിൽ നിന്ന് ഫോർഡ് ഇന്ത്യയുടെ മരമലൈനഗർ ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് അവസാന ഇക്കോസ്‌പോർട്ടും പുറത്തിറങ്ങിയിരിക്കുന്നു.

Last unit rolls off assembly line in India
Author
Chennai, First Published Jul 21, 2022, 4:24 PM IST

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറിലാണ് വ്യക്തമാക്കിയത്. കയറ്റുമതിക്കുള്ള ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ടിന്‍റെ ഉല്‍പ്പാദനം മാത്രമായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി ഫോര്‍ഡ് ഇന്ത്യയുടെ പ്ലാന്‍റുകളില്‍ നടന്നിരുന്നത്. ഇപ്പോഴിതാ അമേരിക്കൻ വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ കാർ നിർമ്മാണ യാത്രയ്ക്ക് പൂര്‍ണ്ണവിരാമം ഇട്ടുകൊണ്ട് ചെന്നൈയിൽ നിന്ന് ഫോർഡ് ഇന്ത്യയുടെ മരമലൈനഗർ ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് അവസാന ഇക്കോസ്‌പോർട്ടും പുറത്തിറങ്ങിയിരിക്കുന്നു.

ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!

എന്താണ് ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്?
ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് എന്നതുകൊണ്ട് തന്നെ മലയാളികളുടെ പ്രിയ വാഹനമായും ഇക്കോസ്പോർട്ട് മാറി. ഫോർഡ് എന്ന കമ്പനിയേക്കാൾ ഇക്കോസ്പോർട്ട് ആയിരുന്നു മലയാളികളുടെ വികാരം. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കുന്നുണ്ട്. 

012 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ഒരു വര്‍ഷത്തിനു ശേഷം 2013-ൽ ഇന്ത്യന്‍ വിപണിയും എത്തി എക്കോസ്പോർട്ട്. 2015 ആയപ്പോഴേക്കും വാഹനത്തിന്‍റെ രണ്ട് ലക്ഷം യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.  2016 മുതൽ ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.   മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരായിരുന്നു ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ.  

പിന്നിലെ സ്റ്റെപ്പിനി ഒഴിവാക്കി പുത്തന്‍ എക്കോസ്‍പോര്‍ട്ട്, കാരണം ഇതാണ്!

എന്തായാലും ഇക്കോസ്‌പോർട്ട് ഒരിക്കലെങ്കിലും ഓടിച്ചവരുടെയും വാഹനപ്രേമികളുടെയും ഓര്‍മ്മകളില്‍ നിന്നും പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറുകളുള്ള ഈ കോംപാക്‌ട് എസ്‌യുവിയെ ഒരിക്കലും മറക്കാനിടയില്ല. 

Follow Us:
Download App:
  • android
  • ios