പൊലീസ് വണ്ടികളിൽ ഇനി കൊറോണയെ 'ചൂടാക്കി' ഓടിക്കാൻ ഫോർഡ്

By Web TeamFirst Published May 28, 2020, 12:39 PM IST
Highlights

ഇങ്ങനെ ചെയ്യുന്നത് വൈറസിന്റെ സാന്നിധ്യം 99 ശതമാനത്തോളം ഇല്ലാതെയാകും എന്നാണ് ഒഹായോ സർവകലാശാല നടത്തിയിട്ടുള്ള ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

എക്സ്പ്ലോറർ എന്ന മോഡൽ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങളിലാണ് അമേരിക്കയിൽ  ഫോർഡ് മോട്ടോർസ് ഈ പുതിയ പരീക്ഷണത്തിന് മുതിരുന്നത്. ഈ വാഹനങ്ങളിൽ ഒരു സോഫ്റ്റ് വെയർ അപ്പ്ഡേറ്റ് വഴി, വാഹനത്തിൽ ഇപ്പോൾ തന്നെ നിലവിലുള്ള 'ക്ളൈമറ്റ് കൺട്രോൾ സിസ്റ്റം'(Climate Control  System ) തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ട്, ക്യാബിൻ ടെമ്പറേച്ചർ 133 ഡിഗ്രി ഫാരൻഹീറ്റിൽ ( ഏകദേശം 56 ഡിഗ്രി സെൽഷ്യസ്) 15 മിനിറ്റ് നേരം നിലനിർത്തുകയാണ് ഫോർഡ് ചെയ്യാൻ ശ്രമിക്കുന്നത്. 

 

 

ഈ സോഫ്റ്റ്‌വെയർ എഡിഷൻ 2013 -2019 മോഡൽ ഫോർഡ് എക്സ്പ്ലോറർ കാറുകളുടെ ഫേംവയറുമായി കംപാറ്റിബിൾ ആണ്. ആദ്യകാല മോഡലുകളിൽ ഒരു കോഡ് അടിച്ചു കൊടുത്ത ശേഷം പുറത്തിറങ്ങണം. പുതിയ മോഡലുകളിൽ സ്മാർട്ട് ഫോണുകൾ വഴിയും ഈ ഫീച്ചർ പ്രവർത്തിപ്പിക്കാം. ഈ മോഡിൽ ഇരിക്കുമ്പോൾ കാറിന്റെ പുറത്തുള്ള ലൈറ്റുകൾ കത്തും, ഒപ്പം പാനലിൽ അത് സൂചിപ്പിക്കുന്ന സന്ദേശവും വരും. ഈ ഓപ്പറേഷൻ  പൂർത്തിയാവുന്ന മുറക്ക് കാറിനുള്ളിലെ താപനില സ്വാഭാവിക സ്ഥിതിയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. 

ഇങ്ങനെ ഇടക്കൊക്കെ ചെയ്യുന്നത് വൈറസിന്റെ സാന്നിധ്യം 99 ശതമാനത്തോളം ഇല്ലാതെയാകും എന്നാണ് ഒഹായോ സർവകലാശാലയുമായി ചേർന്ന് ഫോർഡ് നടത്തിയിട്ടുള്ള ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. കൊവിഡ് ബാധിതരുമായി നിരന്തര സമ്പർക്കം വേണ്ടി വരുന്ന വാഹനങ്ങളിലെല്ലാം തന്നെ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫോർഡ്. 
 

click me!