അടരുവാന്‍ വയ്യ... അഞ്ചാമനെത്തിയിട്ടും നാലാമനെ ഹോണ്ട നിലനിര്‍ത്തും!

By Web TeamFirst Published Sep 6, 2020, 11:59 PM IST
Highlights

ഈ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും വിപണിയില്‍ നിലനിര്‍ത്താൻ ഹോണ്ടയുടെ തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

1998 ജനുവരിയിലാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റിയുടെ വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. സിറ്റിയുടെ  അഞ്ചാം തലമുറയെ 2020 ജൂലൈയിലാണ് ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 

ഈ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും വിപണിയില്‍ നിലനിര്‍ത്താൻ ഹോണ്ടയുടെ തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാലാം തലമുറ സിറ്റിയുടെ പെട്രോള്‍ എന്‍ജിന്റെ രണ്ട് വകഭേദങ്ങള്‍ മാത്രമായിരിക്കും വിപണിയില്‍ തുടരുക. 

നാലാം തലമുറയുടെ എസ്.വി, വി വേരിയന്റുകളാണ് വിപണിയിൽ ലഭിക്കുക. ഇതിലെ എസ്.വി വേരിന്റിന് 9.29 ലക്ഷം രൂപയും വി വേരിയന്റിന് 9.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. മുമ്പ് യഥാക്രമം 9.91 ലക്ഷം രൂപയും 10.66 ലക്ഷം രൂപയുമായിരുന്നു ഈ വേരിയന്റുകളുടെ വില. 66,000 രൂപയുടെ വില കുറവാണ് ഇപ്പോൾ ഉള്ളത്.

119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ്-6 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് നാലാം തലമുറ മോഡലിന് കരുത്തേകുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഈ മോഡല്‍ വിപണിയിലുള്ളത്. നാലാം തലമുറ സിറ്റിയിലും നിരവധി ഫീച്ചറുകളാണ് ഉള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍നിര എസി വെന്റ്, കീ-ലെസ് എന്‍ട്രി, ടേണ്‍ ഇന്റിക്കേറ്റര്‍ നല്‍കിയുള്ള റിയര്‍വ്യൂ മിറര്‍, 15 ഇഞ്ച് അലോയി വീല്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്യുവല്‍ എയര്‍ബാഗ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.

അതേസമയം പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതല്‍ സുരക്ഷിതത്വമുള്ള പ്ലാറ്റ്‌ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷന്‍, ഹാര്‍നെസ്സ് ലെവലുകള്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാള്‍ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.

click me!