Autonomous Vehicles : ഡ്രൈവറില്ലാ വാഹനങ്ങൾ ഉണ്ടാക്കാന്‍ ചൈനീസ് - അമേരിക്കന്‍ കൂട്ടുകെട്ട്

Web Desk   | Asianet News
Published : Jan 02, 2022, 03:10 PM IST
Autonomous Vehicles : ഡ്രൈവറില്ലാ വാഹനങ്ങൾ ഉണ്ടാക്കാന്‍ ചൈനീസ് - അമേരിക്കന്‍ കൂട്ടുകെട്ട്

Synopsis

ഓട്ടോണമസ് വാഹന നിര്‍മ്മാണത്തിനായി ചൈനീസ് വാഹന ഭീമന്‍ ഗീലിയും അമേരിക്കന്‍ ടെക്ക് ഭീമന്‍ വെയ്‌മോയും കൈകോര്‍ക്കുന്നു

ട്ടോണമസ് കാറുകള്‍  (Autonomous Vehicles) വികസിപ്പിക്കുന്നതിനായി ചൈനീസ് വാഹന ഭീമന്‍ ഗീലി ഹോൾഡിംഗും ( Geely) അമേരിക്കന്‍ ടെക്ക് ഭീമന്‍ ആൽഫബെറ്റ് ഇങ്കിന്റെ സെൽഫ് ഡ്രൈവിംഗ് യൂണിറ്റായ വെയ്‌മോയും (Waymo) പങ്കാളികളാകുന്നു. തങ്ങളുടെ പ്രീമിയം ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ സീക്കർ, ആൽഫബെറ്റ് ഇങ്കിന്റെ സെൽഫ് ഡ്രൈവിംഗ് യൂണിറ്റായ വെയ്‌മോയ്‌ക്കായി ഇലക്ട്രിക് വാഹനങ്ങൾ സൃഷ്ടിക്കുമെന്ന് ഗീലി പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ഇലക്ട്രിക് വാഹനങ്ങൾ പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉടനീളം പൂർണ്ണമായും സ്വയം ഓടുന്ന വാടക ടാക്സി വാഹനങ്ങളായി വിന്യസിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഇലക്ട്രിക് വാഹനങ്ങൾ സ്വീഡനിൽ സ്ഥിതി ചെയ്യുന്ന സീക്കറിന്റെ സ്ഥാപനത്തിൽ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും പിന്നീട് ഇവ വേമോയുടെ സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുമെന്നും ഗീലി അറിയിച്ചു.

ഡ്രൈവറില്ലാ വണ്ടിക്കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി അമേരിക്ക, കാരണം ഇതാണ്!

വരും വർഷങ്ങളിൽ' ഈ EV-കൾ യുഎസിൽ അവതരിപ്പിക്കുമെന്നും വെയ്‍മോ അറിയിച്ചിട്ടുണ്ട്. അഞ്ചോളം റൈഡർമാർക്കുള്ള ഇരിപ്പിട ക്രമീകരണത്തോടുകൂടിയ വിശാലമായ, താഴ്ന്ന നിലയിലുള്ള മിനി വാൻ കാണിക്കുന്ന കുറച്ച് കൺസെപ്റ്റ് ചിത്രങ്ങളും വെയ്‍മോ പുറത്തിറക്കിയിട്ടുണ്ട്. വാഹനത്തിന്‍റെ ഇരുവശത്തുമുള്ള സ്ലൈഡിംഗ് വാതിലുകളും മറ്റുമുള്ള ചിത്രങ്ങളും കാണിക്കുന്നു.

സെൽഫ്-ഡ്രൈവിംഗ് ഫീൽഡിലെ മത്സരം വർദ്ധിക്കുന്നതിനനുസരിച്ച് വെയ്‍മോയും ആയുള്ള സീക്കറിന്‍റെ പങ്കാളിത്തം അതിന്റെ സ്വയംഭരണ റൈഡ്-ഹെയ്‌ലിംഗ് സേവനം വിപുലീകരിക്കാൻ രണ്ടാമത്തേതിനെ സഹായിക്കും. യുഎസ് വിപണിയിൽ പ്രവേശിക്കാനുള്ള അവസരമായാണ് ഗീലി ഈ സഹകരണത്തെ കാണുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെയും പൂർണ്ണമായി ഡ്രൈവറില്ലാ ടാക്സി സേവനമാണ് വേമോ. ഒരു വർഷം മുമ്പ് ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ആളുകളിലേക്ക് ഇത് നയിച്ചു. ഓഗസ്റ്റിൽ സാൻ ഫ്രാൻസിസ്കോയിൽ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയതിന് ശേഷം നൂറുകണക്കിന് ആളുകൾ സെൽഫ് ഡ്രൈവിംഗ് ടാക്‌സികളിൽ സവാരി നടത്തിയിട്ടുണ്ടെന്ന് വെയ്‌മോയുടെ കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടെകെദ്ര മവാക്കാന അടുത്തിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് പേർ ഇപ്പോൾ വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്നും മാവകന വ്യക്തമാക്കി.

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

ഓട്ടോണമസ് ഡ്രൈവിംഗ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, റൈഡ്-ഹെയ്‌ലിംഗ്, ട്രക്കിംഗ്, ലോക്കൽ ഡെലിവറി, വ്യക്തിഗത കാർ ഉടമസ്ഥത എന്നിവയ്‌ക്കായി വിപണികളിൽ പ്രവര്‍ത്തിക്കാന്‍  ബ്രാൻഡ് ശ്രമിക്കുന്നതായും മവാക്കാന പങ്കുവെച്ചിരുന്നു. “ഞങ്ങൾ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുകയാണ്. അതിനാൽ ഈ സാങ്കേതികവിദ്യ എങ്ങനെ വാണിജ്യവൽക്കരിക്കാം എന്നതിൽ ഞങ്ങൾ ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു..”അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് അടുത്തിടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗവേഷക സ്ഥാപനമായ ഐഡിടെക്എക്‌സ് 2021 സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

2024- ആകുന്നതോടെ മനുഷ്യര്‍ നിയന്ത്രിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി ഓട്ടോണമസ് വാഹനങ്ങള്‍ ഓടുന്ന സാഹചര്യം ഒരുങ്ങുമെന്നാണ് ഓട്ടോണമസ് കാര്‍സ്,  റോബോടാക്‌സിസ് ആന്‍ഡ് സെല്‍സേഴ്‍സ് 2022-2042 എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  മൊബൈല്‍ ഫോണ്‍, വാഹനത്തിലെ മറ്റ് യാത്രക്കാര്‍ തുടങ്ങി പല ഘടകങ്ങളും ഓട്ടോണമസ് വാഹനങ്ങളുടെ സുരക്ഷയ്ക്ക് തടസമാകില്ലെന്നും  5ജി കണക്ടിവിറ്റി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകള്‍ പ്രവര്‍ത്തിക്കുകയെന്നും പഠനം പറയുന്നു. 

ഈ വണ്ടികള്‍ ലൈംഗികബന്ധത്തിനുള്ള ഒളിയിടമാകുമോ?!

2024-ഓടെ ഓട്ടോണമസ് വാഹനങ്ങള്‍ സ്വയം സുരക്ഷിതമായി ഓടുന്ന സംവിധാനങ്ങള്‍ ഒരുങ്ങുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  2040-ഓടെ ആഗോളതലത്തില്‍ തന്നെ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ സജീവമാകും. 2050 ആകുന്നതോടെ വാഹനങ്ങളിൽ  ഡ്രൈവര്‍മാര്‍ ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നും ഐഡിടെക്എക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

2046 ആകുമ്പോഴേക്കും യു.എസില്‍ പ്രതിവര്‍ഷം മൂന്ന് ട്രില്ല്യണ്‍ മൈലുകള്‍ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകള്‍ വികസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2050-ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്എക്‌സ് വിലയിരുത്തുന്നത്.  

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ