ഓട്ടോപൈലറ്റ് എന്നറിയപ്പെടുന്ന ഡ്രൈവർ-അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് യുഎസ് സർക്കാർ ഔപചാരിക അന്വേഷണം ആരംഭിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍ ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിനെതിരെ അന്വേഷണം. നിർത്തിയിട്ടിരിക്കുന്ന എമർജൻസി വാഹനങ്ങളുമായി കൂട്ടിയിടിച്ചതിന് ശേഷമാണ് ടെസ്‌ലയുടെ ഓട്ടോപൈലറ്റ് എന്നറിയപ്പെടുന്ന ഡ്രൈവർ-അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് യുഎസ് സർക്കാർ ഔപചാരിക അന്വേഷണം ആരംഭിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
11 ഓളം അപകടങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ നിര്‍ത്തിയിട്ട അടിയന്തിര സേവന വാഹനങ്ങള്‍ക്കുമേല്‍ ഇടിച്ചുകയറിയ സംഭവത്തെ തുടർന്നാണ് അന്വേഷണം എന്നുമാണ് റിപ്പോർട്ടുകള്‍.
2014 മോഡൽ വർഷത്തിന്റെ തുടക്കം മുതൽ ടെസ്ല അമേരിക്കയിൽ വിറ്റഴിച്ച 765,000 വാഹനങ്ങൾ ഉൾപ്പെടുന്നതാണ് അന്വേഷണം. ടെസ്‍ല വാഹങ്ങൾ കാരണം 2018 ജനുവരി മുതല്‍ 2021 ജൂലായ് വരെ നടന്ന 11 അപകടങ്ങളിലായി 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്‍തട്ടുണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടു തന്നെ ഇന്ന് ടെസ്ല വിപണിയിലിറക്കിയിട്ടുള്ള വിവിധ മോഡലുകളില്‍ പെടുന്ന 7.65 ലക്ഷം കാറുകള്‍ അന്വേഷണ വിധേയമാവുമെന്നാണ് റിപ്പോർട്ടുകള്‍. 2014 മുതൽ 2021 മോഡൽ വർഷങ്ങൾ വരെയുള്ള ടെസ്ലയുടെ നിലവിലെ മോഡൽ ലൈനപ്പ്, മോഡലുകൾ Y, X, S, 3 എന്നിവ അന്വേഷണം ഉൾക്കൊള്ളുന്നു.
നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഇത് ആദ്യമായല്ല ടെസ്ലയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. 2016ലുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട 2017 ല്‍ കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ടെസ്ല കമ്പനി നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.
ഓട്ടോ പൈലറ്റ് അഥവാ ട്രാഫിക് അവെയര്‍ ക്രൂസ് കണ്‍ട്രോള്‍ ഫീച്ചര്‍ അപകടത്തില്‍ പെട്ട ടെസ്ല കാറുകളില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ചു ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത് രാത്രികാലങ്ങളിലാണ്. വാഹനങ്ങളുടെ ഗതിമാറ്റുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി വെഹിക്കിള്‍ ലൈറ്റുകള്‍, ഇലുമിനേറ്റഡ് ആരോ ബോര്‍ഡുകള്‍, റോഡ് കോണുകള്‍ പോലുള്ളവ സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടം ഉണ്ടായതാണ് അമ്പരപ്പിക്കുന്നത്.
ടെസ്‌ല ഡ്രൈവർമാർ ഓട്ടോപൈലറ്റിനെ പതിവായി ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാലിഫോർണിയ ഹൈവേയിൽ കാർ ഓടുന്നതിനിടയില്‍ മദ്യപിക്കുകയോ, കാറിന്‍റെ പിൻസീറ്റിൽ ഇരുന്നും ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ട സംഭവങ്ങളും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഡ്രൈവർമാർ എപ്പോഴും ഇടപെടാൻ തയ്യാറായിരിക്കണമെന്ന് ടെസ്ലയും മറ്റ് നിർമ്മാതാക്കളും മുന്നറിയിപ്പ് നൽകുന്നു. ലഭ്യമായ എല്ലാ വാഹനങ്ങളിലും എല്ലായ്പ്പോഴും ഒരു മനുഷ്യ ഡ്രൈവർ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും കൂടാതെ എല്ലാ നിയമങ്ങളും അവരുടെ വാഹനങ്ങളുടെ പ്രവർത്തനത്തിന് മനുഷ്യ ഡ്രൈവർമാരായിരിക്കും ഉത്തരവാദിയായി കണക്കാക്കുന്നതെന്നും സുരക്ഷാ ഏജന്‍സികളും വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
