Latest Videos

വരുന്നൂ 3000 ബിഎച്ച്‍പി കരുത്തില്‍ ഒരു കാര്‍, ലോകത്തില്‍ ആദ്യം!

By Web TeamFirst Published Oct 18, 2021, 8:24 AM IST
Highlights

3000 ബി എച്ച് പി കരുത്തോടെ എത്തുന്ന ഈ കാറിന്‍റെ പേര് കെയോസ് (Chaos) എന്നാണെന്നും കാറിനുള്ള ബുക്കിങ് എസ് പി ഓട്ടമോട്ടീവ് (SP Automotive) ഉടൻ സ്വീകരിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രീക്ക് (Greek) സ്റ്റാർട് അപ് കമ്പനിയായ എസ് പി ഓട്ടമോട്ടീവ് (SP Automotive) ലോകത്തിലെ ആദ്യ അൾട്രാകാർ (Ultracar) അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 3000 ബി എച്ച് പി കരുത്തോടെ എത്തുന്ന ഈ കാറിന്‍റെ പേര് കെയോസ് (Chaos) എന്നാണെന്നും കാറിനുള്ള ബുക്കിങ് എസ് പി ഓട്ടമോട്ടീവ് (SP Automotive) ഉടൻ സ്വീകരിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്റെ അടിസ്ഥാന വകഭേദത്തിന് 65 ലക്ഷം ഡോളർ (എകദേശം 48.75 കോടി രൂപ) ആവും വില എന്നാണ് റിപ്പോർട്ട്. എന്നാൽ, 3000 ബി എച്ച് പി എൻജിനോടെയെത്തുന്ന കൂടിയ പതിപ്പിനു 1.44 കോടി ഡോളർ അഥവാ 108 കോടി രൂപ ആണ് പ്രതീക്ഷിക്കുന്ന വില എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നാലു ലീറ്റർ, ഇരട്ട ടർബോ, വി 10 എൻജിനായിരിക്കും കെയോസിനു കരുത്തേകുക എന്ന് എസ് പി ഓട്ടമോട്ടീവ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യത്തിലായി ഘടിപ്പിക്കുന്ന എൻജിൻ രണ്ടു ട്യൂണിങ് സ്ഥിതികളിൽ ലഭ്യമാവും: പരമാവധി 2,000 ബി എച്ച് പി കരുത്തും 3,000 ബി എച്ച് പി കരുത്തും എൻജിൻ സൃഷ്ടിക്കും. എട്ടു സ്പീഡ് ഡ്യുവൽ ക്ലച് ഗീയർബോക്സാവും ട്രാൻസ്‍മിഷൻ. 

കെയോസ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് നവംബർ ഒന്നിനായിരിക്കുമെന്നാണ് സൂചന. തുടർന്ന് കാറിനുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷം തുടക്കത്തിൽ തന്നെ കാർ കൈമാറുമെന്നും കമ്പനി വ്യക്തമാക്കി. പരമാവധി പതിനഞ്ചോ ഇരുപതോ കാർ മാത്രം നിർമിക്കാനാണ് എസ് പി ഓട്ടമോട്ടീവിന്റെ പദ്ധതി. 

click me!