ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍; തബല കൊട്ടി പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

Published : Oct 17, 2021, 05:43 PM IST
ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍; തബല കൊട്ടി പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

Synopsis

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

വെള്ളക്കെട്ടിലൂടെ (Water logged road) വാഹനം ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കിയതിന് സസ്പെന്‍ഷന്‍ നേരിട്ട കെഎസ്ആര്‍ടിസി (KSRTC) ഡ്രൈവര്‍ ജയദീപ് പ്രതികരണങ്ങള്‍ ചര്‍ച്ചയാവുന്നു. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍ ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാന്‍ തബല എടുത്ത് പെരുക്കിയപ്പോള്‍ എന്ന കുറിപ്പോടെ തബല കൊട്ടുന്ന വീഡിയോയാണ് ജയദീപ്(Jayadeep S)സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.

നേരത്തെ കെഎസ്ആര്‍ടിസി വെള്ളക്കെട്ടിലൂടെ ഓടിക്കുന്ന ദൃശ്യങ്ങളും ഇയാള്‍ പങ്കുവച്ചിരുന്നു. കെഎസ്ആര്‍ടി നടപടിക്ക് മുന്നോടിയായി ആവശ്യപ്പെട്ട വിശദീകരണത്തിനുള്ള മറുപടിയും ജയദീപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സസ്‍പെന്‍ഡ് ചെയ്‍ത നടപടിയെ  പരിഹസിച്ചും ജയദീപ് പ്രതികരിച്ചിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറായ ശേഷമുള്ള വിവിധ അനുഭവങ്ങളുടെ ചിത്രങ്ങളും ജയദീപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് ആളുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ജയദീപിന് ലഭിക്കുന്നത്.

"കഞ്ഞിക്ക് വകയില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യൂ.."വെള്ളക്കെട്ടിലെ ആനവണ്ടി ഡ്രൈവറുടെ വൈറല്‍ മറുപടി

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.  വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?