വിലക്കുറവുള്ള ഹാര്‍ലി ബൈക്കുകള്‍ വീണ്ടും ഇന്ത്യയിലേക്കോ? കരാര്‍ ഒപ്പ് വച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Oct 31, 2020, 10:41 PM IST
Highlights

പുതിയ സഹകരണ കരാർ പ്രകാരം ഇനി ഹീറോ മോട്ടോകോർപ്പ് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കും എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി ഹീറോ മോട്ടോർകോർപ്പ് ആയിരിക്കും ഹാർലി ബൈക്കുകളുടെ പാർട്സുകളും, അക്‌സെസ്സറികളും, റൈഡിങ് ഗിയറുകളും വിൽക്കുന്നത്.

ദില്ലി: അടുത്തിടെയാണ് അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്‍സൺ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. ഇപ്പോഴിതാ ഇന്ത്യൻ ഇരുചക്ര ഭീമന്മാരുമായ ഹീറോ മോട്ടോർകോർപ്പും ഹാര്‍ലിയും തമ്മില്‍ സഹകരണ കരാർ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സഹകരണ കരാർ പ്രകാരം ഇനി ഹീറോ മോട്ടോകോർപ്പ് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കും എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി ഹീറോ മോട്ടോർകോർപ്പ് ആയിരിക്കും ഹാർലി ബൈക്കുകളുടെ പാർട്സുകളും, അക്‌സെസ്സറികളും, റൈഡിങ് ഗിയറുകളും വിൽക്കുന്നത്.

ലൈസൻസിങ് എഗ്രിമെന്റ് ആണ് ഇരു കൂട്ടരും തമ്മിലുള്ള കരാറിലെ ഏറ്റവും പ്രധാന ഭാഗം. ഇതനുസരിച്ച് ഹീറോ മോട്ടോർകോർപ്പിന്‌ ഹാർലി ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ പുത്തൻ ബൈക്കുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാൻ സാധിക്കും. പുതിയ കരാറിലൂടെ കൂടുതൽ വിലക്കുറവുള്ള ഹാർലി ബൈക്കുകൾ ഇന്ത്യയിലെത്താൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീറോ മോട്ടോകോർപ്പിന്റെ ഇപ്പോഴുള്ള തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലൂടെയും ഹാർലിയുടെ ഇപ്പോഴുള്ള ഡീലർഷിപ്പുകൾ മുഖേനയും ഹാർലി ബൈക്കുകളും ഉത്പന്നങ്ങളും വിൽക്കാൻ ഉപയോഗപ്പെടുത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹാർലി-ഡേവിഡ്സൺ ചെയർമാനും, പ്രസിഡന്റും സിഇഓയുമായ ജോചെൻ സീറ്റ്സിന്‍റെ 'ദി റീവയർ' തന്ത്രത്തിന് ഭാഗമായാണ് ഹീറോ മോട്ടോകോർപ്പുമായുള്ള ഈ സഹകരണം.

click me!