ഹൈസ്പീഡ് പാതയിലെ ട്രെയിന്‍ യാത്രയുടെ റിവ്യൂവുമായി പിയൂഷ് ഗോയല്‍

Web Desk   | others
Published : Oct 31, 2020, 09:59 PM IST
ഹൈസ്പീഡ് പാതയിലെ ട്രെയിന്‍ യാത്രയുടെ റിവ്യൂവുമായി പിയൂഷ് ഗോയല്‍

Synopsis

അതിവേഗപാതയിലെ യാത്രയുടെ റിവ്യൂ വിശദമാക്കുന്നതാണ് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോ


നിറഞ്ഞ ഗ്ലാസിലെ ഒരുതുള്ളി വെള്ളം പോലും പുറത്ത് പോകാത്ത ട്രെയിന്‍ യാത്രയുടെ തെളിവുമായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ബെംഗലുരു മൈസൂരു ഹൈസ്പീഡ് റെയില്‍ പാതയിലെ വളരെ സ്മൂത്ത് ആയ ടെസ്റ്റ് റൈഡ് റിവ്യു ആയാണ് പിയൂഷ് ഗോയലിന്‍റെ ട്വീറ്റിനെ കാണുന്നത്. ട്രെയിന്‍ പാളത്തിന്‍റെ പശ്ചാത്തലത്തില്‍ നിറഞ്ഞ് കവിഞ്ഞ ഗ്ലാസിലെ വെള്ളത്തില്‍ നിന്ന് ഒരുതുള്ളി പോലും നിലത്ത് പോകാതെ പോവുന്ന ട്രെയിന്‍റെ ദൃശ്യങ്ങളാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ബെംഗലുരു മൈസൂരു പാതയിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. റിസല്‍ട്ട് ഇതാണ്. ട്രെയിന്‍ ഹൈസ്പീഡില്‍ പോകുമ്പോഴും ഒരു തുള്ളി പോലും തുളുമ്പിയിട്ടില്ലെന്ന കുറിപ്പോടെയാണ് പിയൂഷ് ഗോയല്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 130 കിലോമീറ്റര്‍ ദൂരമാണ് പണി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ആറുമാസമായി ഈ പാതയില്‍ പണി നടക്കുകയായിരുന്നു.  40 കോടി രൂപ ചെലവിലാണ് പണി പൂര്‍ത്തിയായത്. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം