ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ എസ് ഇന്ത്യന്‍ വിപണിയില്‍

By Web TeamFirst Published Apr 9, 2020, 5:06 PM IST
Highlights

ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ ലോ റൈഡര്‍ എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14.69 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. വില, സ്‌പെസിഫിക്കേഷനുകള്‍ എന്നിവയോടെ കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ മോട്ടോര്‍സൈക്കിള്‍ ലിസ്റ്റ് ചെയ്തു.

സ്റ്റാന്‍ഡേഡ് ലോ റൈഡര്‍ മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ സ്‌പോര്‍ട്ടി വേര്‍ഷനാണ് ലോ റൈഡര്‍ എസ്. പെര്‍ഫോമന്‍സ് വര്‍ധിക്കുന്നവിധം ചിലമെച്ചപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.

1,745 സിസി, വി ട്വിന്‍, എയര്‍ കൂള്‍ഡ്, മില്‍വൗക്കീ ഏയ്റ്റ് 114 എന്‍ജിനാണ് പെര്‍ഫോമന്‍സ് ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,020 ആര്‍പിഎമ്മില്‍ 87 എച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സ്റ്റാന്‍ഡേഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് കുറഞ്ഞ റേക്ക് ആംഗിളുമായാണ് ലോ റൈഡര്‍ എസ് വരുന്നത്. മുന്നില്‍ ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും.

സോഫ്‌ടെയ്ല്‍ ഫ്രെയിമിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ എസ് നിര്‍മിച്ചിരിക്കുന്നത്. അഗ്രസീവ് റൈഡിംഗ് പൊസിഷന്‍ ലഭിക്കുന്നതിന് ഹാന്‍ഡില്‍ബാര്‍ ഉയര്‍ത്തിയിരിക്കുന്നു. കാസ്റ്റ് അലുമിനിയം ചക്രങ്ങള്‍ കാണാം. മികച്ച സ്റ്റോപ്പിംഗ് പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് മുന്നില്‍ ഇരട്ട ഡിസ്‌ക്കുകള്‍ നല്‍കി.

വിവിഡ് ബ്ലാക്ക്, ബരാക്യൂഡ സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ എസ് ലഭിക്കും. ക്രോം സാന്നിധ്യം കുറച്ച് കൂടുതല്‍ കറുത്ത ഘടകങ്ങള്‍ നല്‍കിയതാണ് ബോഡി.

രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം ഡെലിവറി ആരംഭിക്കും.

click me!