പാൻ അമേരിക്ക 1250; ഹാർലിയുടെ അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിലേക്ക്

Web Desk   | Asianet News
Published : Apr 16, 2021, 01:25 PM IST
പാൻ അമേരിക്ക 1250; ഹാർലിയുടെ അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിലേക്ക്

Synopsis

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാർലിയുടെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ഇന്ത്യയിലെത്താൻ ഒരുങ്ങുന്നു

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാർലിയുടെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ഇന്ത്യയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2-3 മാസത്തിനുള്ളിൽ പാൻ അമേരിക്ക 1250 ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹാർലിയുടെ അഡ്വഞ്ചർ ബൈക്ക് സ്റ്റാൻഡേർഡ്, പാൻ അമേരിക്ക സ്പെഷ്യൽ എന്നീ രണ്ട് പതിപ്പിലും ഇന്ത്യയിലെത്തും.

കോർണേറിങ് എബിഎസ്, ലീൻ-സെൻസിറ്റീവ് ട്രാക്ഷൻ കണ്ട്രോൾ, ഹിൽ-ഹോൾഡ് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, സെമി-ആക്റ്റീവ് സസ്പെൻഷൻ, റൈഡിങ് മോഡുകൾ, 6.8-ഇഞ്ച് ടച്ച്-സെൻസിറ്റീവ് ഫുൾ കളർ ടിഎഫ്ടി സ്ക്രീൻ തുടങ്ങിയ നിരവധി ഫീച്ചറുകൾ പാൻ അമേരിക്ക 1250-യിലുണ്ട്. 19-ഇഞ്ച് മുൻവീലും 17-ഇഞ്ച് പിൻ വീലുമാണ് പാൻ അമേരിക്ക 1250-യ്ക്ക്. സ്റ്റാൻഡേർഡ്, പാൻ അമേരിക്ക സ്പെഷ്യൽ മോഡലുകൾക്ക് അല്ലോയ്‌വീലുകളാണ്. ഹാർലി ഡേവിഡ്സൺ പാൻ അമേരിക്ക 1250-യ്ക്ക് പൂർണമായും ക്രമീകരിക്കാവുന്ന ഷോവ അപ്സൈഡ് ഡൗൺ മുൻ സസ്‌പെൻഷനും മോണോ പിൻ സസ്പെൻഷനുമാണ് ലഭിക്കുന്നത്.

പാൻ അമേരിക്ക 1250-യ്ക്ക് 1252 സിസി റെവൊല്യൂഷൻ മാക്സ് വി-ട്വിൻ എൻജിൻ ആണ് കരുത്തേകുന്നത്. 9,000 ആർപിഎമ്മിൽ 150 എച്ച്പി പവറും 6,750 ആർപിഎമ്മിൽ 127 എൻഎം ടോർക്കുമാണ് ഈ എൻജിൻ നിർമ്മിക്കുന്നത്. ഇരട്ട ഓവർഹെഡ് ക്യാംഷാഫ്റ്റുകൾ, ലിക്വിഡ്-കൂളിംഗ്, വേരിയബിൾ വാൽവ് ടൈമിംഗ്, നാല്-വാൽവ് സിലിണ്ടർ ഹെഡുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ റെവൊല്യൂഷൻ മാക്സ് വി-ട്വിൻ എൻജിനിൽ ഉൾപെടുത്തിയിട്ടുണ്ട്. ഹാർലി ഡേവിഡ്സൺ പാൻ അമേരിക്ക 1250-യ്ക്ക് സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ആറ് സ്പീഡ് ഗിയർബോക്‌സ് ആണ് ലഭിക്കുന്നത്.

പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിനെ അടുത്തിടെ കമ്പനി തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പാന്‍ അമേരിക്ക 1250, പാന്‍ അമേരിക്ക 1250 സ്‌പെഷ്യല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് തായ്‍ലന്‍ഡില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഹാര്‍ലിയുടെ സാഹസിക ബൈക്കിന്റെ വില ആരംഭിക്കുന്നത് തായ്ലന്‍ഡിലെ 8,99,000 ബാത്ത് (ഏകദേശം 20.99 ലക്ഷം രൂപ) മുതലാണ്. 2021 ഫെബ്രുവരിയിലാണ് ബൈക്ക് ആഗോള തലത്തില്‍ അരങ്ങേറിയത്. ബിഎംഡബ്ല്യു R 1250 GS ആയിരിക്കും ഇന്ത്യന്‍ വിപണിയില്‍ പാന്‍ അമേരിക്കയുടെ മുഖ്യ എതിരാളി എന്നാണ് റിപ്പോര്‍ട്ട്. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ