ഇലക്ട്രിക് വാഹനമുണ്ടോ? എങ്കിൽ ലക്കി ഡ്രോ വിന്നര്‍ നിങ്ങളാകാം, സെൽഫിക്കുമുണ്ട് സമ്മാനം! കൊച്ചി മെട്രോ പരിപാടികൾ

Published : Nov 26, 2023, 09:30 AM IST
ഇലക്ട്രിക് വാഹനമുണ്ടോ? എങ്കിൽ ലക്കി ഡ്രോ വിന്നര്‍ നിങ്ങളാകാം, സെൽഫിക്കുമുണ്ട് സമ്മാനം! കൊച്ചി മെട്രോ പരിപാടികൾ

Synopsis

അന്താരാഷ്ട്ര സുസ്ഥിര ഗതാഗത ദിനം വിവിധ പരിപാടികൾ ഒരുക്കി യാത്രക്കാർക്ക് സമ്മാനങ്ങൾ 

കൊച്ചി: ലോകമെമ്പാടും നവംബർ 26 അന്താരാഷ്ട്ര സുസ്ഥിര ഗതാഗത ദിനമായി ആചരിക്കുകയാണ്. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ ഒരുക്കുകയാണ്. സെൽഫി മത്സരം, ലക്കി ഡ്രോ, ക്വിസ് മത്സരങ്ങളാണ് അന്നേ ദിവസം നടക്കുക.

ഇലക്ട്രിക് വാഹനമുള്ളവരാണ് നിങ്ങളെങ്കിൽ കൊച്ചി മെട്രോ ഒരുക്കുന്ന ലക്കി ഡ്രോയിൽ നിങ്ങളാകാം വിജയി. നറുക്കെടുപ്പിൽ പങ്കെടുക്കാൻ നിങ്ങളുടെ പേരും മൊബൈൽ നമ്പറും ഇലക്ട്രിക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൌണ്ടറിൽ നിന്ന് ലഭിക്കുന്ന ഫോമിൽ പൂരിപ്പിച്ച് അവിടെ സ്ഥാപിച്ചിരിക്കുന്ന ലക്കി ഡ്രോ ബോക്സുകളിൽ നിക്ഷേിക്കുക. നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.\

Read more:  ദേ വീണ്ടും ടിക്കറ്റ് വീണ്ടും പകുതി വിലയ്ക്ക്, അധിക സ‍ര്‍വീസും, ഈ കിക്ക് കൊച്ചി മെട്രോ വക! ഐഎസ്എൽ കളറാക്കാം

കൊച്ചി മെട്രോയിൽ സൈക്കിളുമായി യാത്ര ചെയ്യുന്ന നിങ്ങളുടെ ചിത്രം കെഎംആർഎല്ലിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിൽ നൽകിയിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പോസ്റ്റ് ചെയ്യുന്നത് വഴി സെൽഫി മത്സരത്തിൽ പങ്കെടുക്കാം. അന്താരാഷ്ട്ര സുസ്ഥിര ഗതാഗത ദിനമായ ഞായറാഴ്ച്ച കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്കും കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. കൊച്ചി മെട്രോയും എഥർ ഓട്ടോസ്റ്റാർക്ക് എനർജിയുമായി ചേർന്ന് നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ