ഹെലികോപ്റ്ററിന്‍റെ കാറ്റടിച്ചുവീണു, ഇരുകാലുമൊടിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി

Web Desk   | Asianet News
Published : Jan 04, 2020, 02:40 PM IST
ഹെലികോപ്റ്ററിന്‍റെ കാറ്റടിച്ചുവീണു, ഇരുകാലുമൊടിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി

Synopsis

ഹെലികോപ്ടറിന്‍റെ കാറ്റടിച്ചുവീണ തൊഴിലുറപ്പ് തൊഴിലാളിക്ക് ശസ്ത്രക്രിയ

തിരുവനന്തപുരം: ഹെലികോപ്ടറിന്‍റെ കാറ്റടിച്ചുവീണ തൊഴിലുറപ്പ് തൊഴിലാളിക്ക് ശസ്ത്രക്രിയ. വർക്കല ഹെലിപ്പാഡിലാണ് സംഭവം. വർക്കല ആറാട്ട് റോഡ് പുതുവൽവീട്ടിൽ ഗിരിജ (55) നാണ് പരിക്കേറ്റത്.

ഡിസംബർ 31നാണ് സംഭവം.  ഹെലിപ്പാഡിനടുത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഗിരിജയും സംഘവും . ഇതിനിടെ ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തിന്‍റെ ഭാഗമായി സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്ടർ ഹെലിപ്പാഡിൽ ഇറങ്ങി. ഈ കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തേക്കുവീണു. 

ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.  ഇരുകാലുകൾക്കും പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഗിരിജയെ. ഇവിടെ നടന്ന പരിശോധനയിലാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്നാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്.

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!