ഹീറോ എക്സ്‍പള്‍സ് 200T 4V ഉടൻ എത്തും

Published : Nov 03, 2022, 07:35 PM IST
ഹീറോ എക്സ്‍പള്‍സ് 200T 4V ഉടൻ  എത്തും

Synopsis

പുതിയ ബൈക്കിന്‍റെ എഞ്ചിനും ഡിസൈനും ഉൾപ്പെടെയുള്ള നിറങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തിയേക്കാം. 2022 എക്സ്‍പള്‍സ് 200T 4V ബൈക്കിന്റെ വിശദാംശങ്ങൾ അറിയാം

രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ കമ്പനിയായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ മോട്ടോർസൈക്കിൾ ഉടൻ പുറത്തിറക്കാൻ പോകുന്നു. ഇത് സംബന്ധിച്ച് ഒരു ടീസറും കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എക്സ്‍പള്‍സ് 200T 4V എന്ന പേരിൽ ഒരു പുതിയ ബൈക്ക് ഉടൻ തന്നെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് ഇതിൽ നിന്ന് വ്യക്തമായത്. എക്സ്‍പള്‍സ് 200 4V പോലുള്ള ഫീച്ചറുകളും ഡിസൈനുകളും ഈ ബൈക്കിൽ കമ്പനിക്ക് നൽകാൻ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പുതിയ ബൈക്കിന്‍റെ എഞ്ചിനും ഡിസൈനും ഉൾപ്പെടെയുള്ള നിറങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തിയേക്കാം. 2022 എക്സ്‍പള്‍സ് 200T 4V ബൈക്കിന്റെ വിശദാംശങ്ങൾ അറിയാം

ഹീറോയുടെ പുതിയ മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ ഫോർക്ക് കവർ ഗെയ്റ്റർ, ഹെഡ്‌ലാമ്പിന് മുകളിലുള്ള പുതിയ വിസർ, പുതിയ പെയിന്റ് സ്‍കീം തുടങ്ങിയ മാറ്റങ്ങൾ പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, മോട്ടോർസൈക്കിളിന്റെ കരുത്തും എഞ്ചിനിലുമാണ് ഏറ്റവും വലിയ മാറ്റം വരുന്നത്.

പുതിയ ഹീറോ എക്‌സ്‌പൾസ് 200T 4V ബൈക്കിന് 199.6 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ്, 4-സ്ട്രോക്ക്, 4-വാൽവ് എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർ 18.9 bhp കരുത്തും 17.35 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് ഈ ബൈക്കിന്‍റെ ട്രാന്‍സ്‍മിഷൻ. ഇതിന് പുറമെ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, ബ്ലൂടൂത്ത് ഘടിപ്പിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളും എക്സ്പൾസ് 200T 4V ബൈക്കിൽ ലഭ്യമാകും.

പുതിയ ഹിറോ എക്സ്‍പള്‍സ് 200T 4V ബൈക്കിന്റെ ഹാർഡ്‌വെയറിനെക്കുറിച്ച് പറയുമ്പോള്‍, അതിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്ക് അബ്സോർബറും ലഭിക്കും. മികച്ച ബ്രേക്കിംഗിനായി, മോട്ടോർസൈക്കിളിന് സിംഗിൾ-ചാനൽ എബിഎസിനൊപ്പം രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ ലഭിക്കും. അതേ സമയം, വിലയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഹീറോ എക്സ്പൾസ് 200 ടി 4 വി നേരത്തെ അവതരിപ്പിച്ച എക്സ്പൾസ് 200 ടിയേക്കാൾ അൽപ്പം ചെലവേറിയതായിരിക്കും. നിലവിലെ മോഡൽ 1.24 ലക്ഷം എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാണ്. 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ