ആറുമാസമായി ഒരാളുപോലും വാങ്ങാതെ ഒരു ഹീറോ ബൈക്ക്!

Published : Oct 14, 2019, 03:30 PM ISTUpdated : Oct 14, 2019, 03:32 PM IST
ആറുമാസമായി ഒരാളുപോലും വാങ്ങാതെ ഒരു ഹീറോ ബൈക്ക്!

Synopsis

ഇതോടെ ബൈക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ ഹീറോയുടെ പ്രീമിയം സ്‍പോര്‍ട്‍സ് ബൈക്ക് കരിസ്‍മ.  ഇതോടെ ബൈക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജനപ്രിയ മോഡല്‍ സിബിസീക്ക് പകരക്കാരനായി 2003ലാണ് ആദ്യ കരിസ്‍മയെ ഹീറോ പുറത്തിറക്കുന്നത്. തുടക്കത്തില്‍ വിപണിയിലുണ്ടായിരുന്നു പ്രതാപം പതിയെ കരിസ്‍മയെ കൈവിടുകയായിരുന്നു.  നിരവധി തവണ ബൈക്കിനെ ഹീറോ പരിഷ്‍കരിച്ചെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ബൈക്കിന്‍റെ ഉല്‍പ്പാദനം നിര്‍ത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?