റൈഡ് ഫോർ റിയൽ ഹീറോസ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ഗ്ലോബല്‍ റൈഡുമായി ഹീറോ

Web Desk   | others
Published : Sep 28, 2021, 05:52 PM IST
റൈഡ് ഫോർ റിയൽ ഹീറോസ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ഗ്ലോബല്‍ റൈഡുമായി ഹീറോ

Synopsis

ഈ യാത്ര 12 രാജ്യങ്ങളിലെ പ്രധാനപ്പെട്ട 100 നഗരങ്ങളിലൂടെ കടന്നുപോകും

കോവിഡ് (Covid) പ്രതിരോധത്തിലടക്കം മുൻനിരയിൽ പ്രവർത്തിച്ച ലോകമെമ്പാടുമുള്ള മുൻനിര ആരോഗ്യ സംരക്ഷണ യോദ്ധാക്കളെ ആദരിക്കുന്നതിനായി 'റൈഡ് ഫോർ റിയൽ ഹീറോസ്' (Ride for Real Heroes) എന്ന പേരിൽ ഒരു ആഗോള റൈഡ് പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ് (Hero MotoCorp).യാത്ര 12 രാജ്യങ്ങളിലെ പ്രധാനപ്പെട്ട 100 നഗരങ്ങളിലൂടെ കടന്നുപോകും. 

റൈഡില്‍ പങ്കെടുക്കുന്നവർ ലോകമെമ്പാടുമുള്ള ഈ 100 നഗരങ്ങളിലും പട്ടണങ്ങളിലും ഡോക്ടർമാരും മെഡിക്കൽ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യും എന്ന് ഇന്ത്യന്‍ ഓട്ടോ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

N95 മാസ്‍കുകൾ, വ്യക്തിഗത സംരക്ഷണ കിറ്റുകൾ, സാനിറ്റൈസറുകൾ, കയ്യുറകൾ, IR തെർമോമീറ്ററുകൾ തുടങ്ങിയ അവശ്യ ആരോഗ്യ, ശുചിത്വ സാമഗ്രികൾ കോവിഡ് -19 കിറ്റിൽ അടങ്ങിയിരിക്കുന്നു.

2021 ഒക്ടോബർ 2 -നാണ് റൈഡ് നടക്കുക. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഗ്വാട്ടിമാല, കൊളംബിയ, ബൊളീവിയ, നൈജീരിയ, ഉഗാണ്ട, കെനിയ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളിലെ 100 നഗരങ്ങളിലാണ് 'റൈഡ് ഫോർ റിയൽ ഹീറോസ്' സംഘടിപ്പിക്കുന്നത് പങ്കെടുക്കുന്നവർ ഓരോ നഗരത്തിലും 100 കിലോമീറ്റർ സഞ്ചരിക്കും. റൈഡ് ഫോർ റിയൽ ഹീറോസ് എന്ന ഈ ഐക്കണിക് ഇവന്റിന്റെ ഭാഗമാകാൻ, ഗ്ലാമർ, XPulse 200, Xtreme എന്നിവയുടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം.  2021 സെപ്റ്റംബർ 29 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയത.

ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് പൗരനെന്ന നിലയിൽ, സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും സംഭാവന നൽകാൻ ഹീറോ മോട്ടോകോർപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ലോകമെമ്പാടുമുള്ള മുൻനിര ആരോഗ്യ പരിപാലന തൊഴിലാളികളെ ബഹുമാനിക്കുന്നതിനായി, 'റൈഡ് ഫോർ റിയൽ ഹീറോസ്' എന്ന ഒരു പ്രതീകാത്മക യാത്ര പ്രഖ്യാപിക്കുന്നതിൽ സന്തുഷ്‍ടരാണെന്നും ഹീറോ മോട്ടോകോർപ്പിന്റെ സെയിൽസ് ആന്റ് ആഫ്റ്റർസെയിൽസ് ഹെഡ് നവീൻ ചൗഹാൻ പറഞ്ഞു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം