ഉത്തരാഖണ്ഡ് വനംവകുപ്പിന് മോട്ടോർസൈക്കിളുകളും ഹെൽമറ്റുകളും കൈമാറി ഹീറോ

Published : Jun 13, 2022, 10:43 AM IST
ഉത്തരാഖണ്ഡ്   വനംവകുപ്പിന് മോട്ടോർസൈക്കിളുകളും ഹെൽമറ്റുകളും കൈമാറി ഹീറോ

Synopsis

കമ്പനിയുടെ CSR പ്രോഗ്രാമായ 'ഹീറോ വീകെയർ' പ്രകാരം, വനം വകുപ്പിന് കൈമാറിയ മോട്ടോർസൈക്കിളുകളിൽ ഹൂട്ടറുകൾ, ഫ്ലാഷ്ലൈറ്റുകൾ, ലെഗ് ഗാർഡുകൾ, ഹെൽമറ്റ് ലോക്കുകൾ, വാട്ടർപ്രൂഫ് സൈഡ് ബാഗുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട് എന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ് അതിന്‍റെ പ്രോജക്ട് ഹീറോ ഗ്രീൻ ഡ്രൈവ് സംരംഭത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഹിമാലയൻ ഇക്കോ റിസ്റ്റോറേഷൻ, ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ആൻഡ് ലൈവ്‌ലിഹുഡ് എൻഹാൻസ്‌മെന്റ് സൊസൈറ്റിക്ക് 300 മോട്ടോർസൈക്കിളുകളും 600 ഹെൽമറ്റുകളും കൈമാറി.

ഒറ്റ ചാർജിൽ 200 കിലോമീറ്റർ;അമ്പരപ്പിക്കുന്ന വിലയും; വിപ്ലവം സൃഷ്‍ടിക്കാന്‍ ഒരു സ്‍കൂട്ടര്‍

കമ്പനിയുടെ CSR പ്രോഗ്രാമായ 'ഹീറോ വീകെയർ' പ്രകാരം, വനം വകുപ്പിന് കൈമാറിയ മോട്ടോർസൈക്കിളുകളിൽ ഹൂട്ടറുകൾ, ഫ്ലാഷ്ലൈറ്റുകൾ, ലെഗ് ഗാർഡുകൾ, ഹെൽമറ്റ് ലോക്കുകൾ, വാട്ടർപ്രൂഫ് സൈഡ് ബാഗുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട് എന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹീറോ മോട്ടോകോർപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ), കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി ഭരതേന്ദു കബി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും മുതിർന്ന എക്‌സിക്യൂട്ടീവുകളുടെയും സാന്നിധ്യത്തിൽ ഉത്തരാഖണ്ഡ് സർക്കാരിന്റെ വനം, ഭാഷ, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി സുബോധ് ഉനിയാലിന് മോട്ടോർസൈക്കിളുകൾ കൈമാറി. 

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

“ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നതിനും ഉത്തരാഖണ്ഡ് വനം വകുപ്പുമായി സഹകരിച്ചതിനും ഹീറോ മോട്ടോകോർപ്പിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്. ആഗോള പാരിസ്ഥിതികവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കാൻ പ്രാദേശിക ഫോറസ്റ്റ് അതോറിറ്റിയുമായി സഹകരിക്കുന്ന ഒരു കോർപ്പറേറ്റിന്റെ മികച്ച പ്രകടനമാണിത്, കൂടുതൽ കോർപ്പറേറ്റുകൾ ഈ പങ്കാളിത്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞങ്ങളുമായി സഹകരിക്കാൻ മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.." 
ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഉത്തരാഖണ്ഡ് സർക്കാരിലെ വനം, ഭാഷ, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി സുബോധ് ഉനിയാൽ പറഞ്ഞു. 

“ഹീറോ മോട്ടോകോർപ്പ് എല്ലായ്‌പ്പോഴും പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിധ്യത്തിന്റെ പോഷണത്തിനും പ്രതിജ്ഞാബദ്ധമാണ്. ഹീറോ വി കെയർ എന്ന കുടക്കീഴിലുള്ള ഞങ്ങളുടെ സിഎസ്‍ആര്‍ പ്രോജക്ടുകളുടെ ഭാഗമായി ഞങ്ങളുടെ 'പ്രോജക്റ്റ് ഗ്രീൻ ഡ്രൈവ്' സംരംഭം ഈ കാഴ്‍ചപ്പാടുമായി യോജിപ്പിച്ചിരിക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്ത്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടുംബം, ശിശുക്ഷേമം, പരിസ്ഥിതി എന്നിവ ഉൾപ്പെടെ ഒന്നിലധികം കമ്മ്യൂണിറ്റി സംരംഭങ്ങൾ ഞങ്ങൾക്കുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുമായുള്ള ഞങ്ങളുടെ ബന്ധത്തെ ഞങ്ങൾ ആഴമായി വിലമതിക്കുന്നു, ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംരംഭങ്ങളിൽ ഞങ്ങൾ സഹകരിക്കുന്നത് തുടരും.." ഹീറോ മോട്ടോകോർപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഹെഡ് ഭരതേന്ദു കബി പറഞ്ഞു, 

ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു

ഈ 300 മോട്ടോർസൈക്കിളുകളും 600 ഹെൽമെറ്റുകളും കൈമാറിയതിന് പുറമെ, ഹീറോ മോട്ടോകോർപ്പ് 13 ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ഉത്തരാഖണ്ഡ് സർക്കാരിന് കൈമാറി. കൂടാതെ ഉത്തരാഖണ്ഡിലെ മഹാമാരിയെ തടയാൻ സഹായിക്കുന്ന മറ്റ് വിവിധ നടപടികളും ഹീറോ മോട്ടോകോര്‍പ് സ്വീകരിക്കുന്നുണ്ട്.

കമ്പനിയെപ്പറ്റിയുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, എക്സ് പൾസ് ഉടമകൾക്കായി ‘എക്സ് ക്ലാ൯’ റൈഡിംഗ് ക്ലബ്ബ് കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.. ഹീറോ എക്സ് പൾസ് മോട്ടോ൪ സൈക്കിൾ ഉടമകൾക്ക് പരസ്‍പരം ഇടപഴകുന്നതിനും സൗഹൃദം പങ്കിടുന്നതിനും വള൪ന്നുവരുന്നവരും പരിചയസമ്പന്നരുമായ റൈഡ൪മാരുമായി സൗഹൃദം വള൪ത്തുന്നതിനും വേദിയൊരുക്കുന്ന ആദ്യത്തെ ഔദ്യോഗിക ഹീറോ എക്സ് പൾസ്  ക്ലബ്ബായിരിക്കും എക്സ് ക്ലാ൯ എന്നാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 

ഡെറാഡൂൺ, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി, മുംബൈ എന്നിങ്ങനെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി ഉദ്ഘാടനം ചെയ്യുന്ന പുത്തൻ പ്ലാറ്റ്‌ഫോം  2022 അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും  വ്യാപിപ്പിക്കും. രാജ്യത്തെ മോട്ടോ൪ സൈക്ലിംഗ് സംസ്‍കാരം വിപുലമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്‌ഷ്യം. എക്സ് ക്ലാനിൽ അംഗത്വമെടുക്കുന്നത് വഴി ഓൺബോ൪ഡ് കിറ്റ്, ഹീറോ ഗുഡ് ലൈഫ് പ്ലാറ്റിനം മെമ്പർഷിപ് തുടങ്ങി   നിരവധി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

'സിംഹത്തിന്‍റെ ​ഗർജ്ജനം'; ഹീറോയുടെ വിൽപ്പന കണക്കുകളിൽ കണ്ണുതള്ളി വാഹനലോകം, നേടിയത് വൻ വളർച്ച
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ( Hero MotoCorp) 2022 മെയ് മാസത്തെ വിൽപ്പന (Sales) കണക്കുകൾ പുറത്ത് വിട്ടു. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയിൽ 4,86,704 ഇരുചക്രവാഹനങ്ങൾ വിറ്റ് 165 ശതമാനവുമായി വൻ വളർച്ച രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,83,044 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. 2022 മെയ് മാസത്തിൽ വിറ്റ 4,86,704 ഇരുചക്രവാഹനങ്ങളിൽ 4,52,246 യൂണിറ്റുകൾ മോട്ടോർസൈക്കിളുകളും ബാക്കി 34,458 യൂണിറ്റുകൾ സ്‍കൂട്ടറുകളുമാണ് എന്നാണ് കണക്കുകള്‍.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം