ഈ ജനപ്രിയ ഹീറോ ബൈക്കുകളും സ്‍കൂട്ടറുകളും ഇനിയില്ല!

By Web TeamFirst Published Apr 10, 2020, 11:20 AM IST
Highlights

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഗ്ലാമര്‍, പാഷന്‍ എക്‌സ്‌പ്രോ എന്നീ ബൈക്കുകളും മാസ്‌ട്രോ 110, ഡ്യുവറ്റ് എന്നീ സ്‌കൂട്ടറുകളും ഉള്‍പ്പെടെ നാല് മോഡലുകള്‍ നീക്കം ചെയ്‍തു.

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഗ്ലാമര്‍, പാഷന്‍ എക്‌സ്‌പ്രോ എന്നീ ബൈക്കുകളും മാസ്‌ട്രോ 110, ഡ്യുവറ്റ് എന്നീ സ്‌കൂട്ടറുകളും ഉള്‍പ്പെടെ നാല് മോഡലുകള്‍ നീക്കം ചെയ്‍തു. ഇന്ത്യയില്‍ ഈ വാഹനങ്ങളുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡലുകളുടെ ബിഎസ് 6 വേര്‍ഷന്‍ വിപണിയിലെത്തിക്കില്ല.

ഗ്ലാമര്‍ എഫ്‌ഐ, പാഷന്‍ പ്രോ ഐ3എസ്, സ്‌പ്ലെന്‍ഡര്‍ പ്രോ ഐ3എസ് എന്നീ മോഡലുകള്‍ ബിഎസ് 6 പാലിക്കുന്നവിധം പരിഷ്‌ക്കരിച്ചിരുന്നു. ഗ്ലാമര്‍ ബിഎസ് 6, പാഷന്‍ പ്രോ ബിഎസ് 6, സ്‌പ്ലെന്‍ഡര്‍ പ്രോ ബിഎസ് 6 എന്നീ പേരുകളിലാണ് ഇപ്പോള്‍ ഈ ബൈക്കുകള്‍ അറിയപ്പെടുന്നത്. മാസ്‌ട്രോ 110, ഡ്യുവറ്റ് 110 സ്‌കൂട്ടറുകള്‍ക്ക് പകരമാണ് കഴിഞ്ഞ വര്‍ഷം മാസ്‌ട്രോ 125 എത്തിയത്.

ഇതേസമയം, എക്‌സ്പള്‍സ് 200ടി, എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് എന്നീ 200 സിസി മോഡലുകളും വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു. നിലവില്‍ ഹീറോ വെബ്‌സൈറ്റിലെ ഏറ്റവും കരുത്തുറ്റ മോഡല്‍ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളാണ്. ഹീറോ നിരയില്‍ ബിഎസ് 6 എന്‍ജിന്‍ ലഭിച്ച ആദ്യ 200 സിസി മോഡലാണ് എക്‌സ്പള്‍സ് 200.

എക്‌സ്പള്‍സ് 200ടി, എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് എന്നീ മോഡലുകള്‍ താല്‍ക്കാലികമായാണ് നീക്കം ചെയ്തിരിക്കുന്നത്. എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 200ആര്‍ ബൈക്കുകളുടെ വില്‍പ്പന ഉഷാറാണ്. എന്നാല്‍ എക്‌സ്പള്‍സ് 200ടി, എക്‌സ്ട്രീം 200എസ് എന്നീ മോഡലുകള്‍ വലിയ വിജയമായില്ല. അതുകൊണ്ടുതന്നെ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത മൂന്ന് 200 സിസി മോഡലുകളുടെയും ബിഎസ് 6 വേര്‍ഷന്‍ വിപണിയില്‍ എത്തിച്ചേക്കില്ല.

click me!