ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് ടാലന്‍റ് ഹണ്ടുമായി ഹീറോ മോട്ടോകോ൪പ്പ്

Published : Jul 11, 2022, 10:33 PM IST
ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് ടാലന്‍റ് ഹണ്ടുമായി ഹീറോ മോട്ടോകോ൪പ്പ്

Synopsis

വള൪ന്നു വരുന്ന റൈഡ൪മാ൪, ബൈക്കിംഗ് പ്രേമികൾ, അമച്വ൪ റൈഡ൪മാ൪ തുടങ്ങി ഓഫ്-റോഡ് റേസിംഗിനോട് അഭിനിവേശമുള്ളവർക്ക് അവസരമൊരുക്കുകയാണ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് പ്ലാറ്റ്ഫോം. 

രാജ്യത്തെ യുവാക്കൾക്കായി ഹീറോ മോട്ടോകോ൪പ്പ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച്  ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. വള൪ന്നു വരുന്ന റൈഡ൪മാ൪, ബൈക്കിംഗ് പ്രേമികൾ, അമച്വ൪ റൈഡ൪മാ൪ തുടങ്ങി ഓഫ്-റോഡ് റേസിംഗിനോട് അഭിനിവേശമുള്ളവർക്ക് അവസരമൊരുക്കുകയാണ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് പ്ലാറ്റ്ഫോം. ആദ്യമായാണ് ഒരു ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറ൪ ഇന്ത്യയിലുടനീളം ടാലന്റ് ഹണ്ട് പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!

രാജ്യത്തെ 45 നഗരങ്ങളിൽ നിന്നായി ഇന്ത്യയിലെ ഏറ്റവും മികച്ച അമച്വ൪ ഓഫ്-റോഡ് റൈഡ൪മാരെ ഇതിലൂടെ കണ്ടെത്തും. ഹണ്ടിലെ വിജയിക്കും രണ്ട് റണ്ണ൪-അപ്പുമാ൪ക്കും ഹീറോ എക്സ് പൾസ് 200 4V മോട്ടോ൪സൈക്കിളും 20 ലക്ഷം രൂപ വിലമതിക്കുന്ന ഹീറോ മോട്ടോകോ൪പ്പിന്‌റെ സ്പോൺസ൪ഷിപ്പ് കരാറുകളും ലഭിക്കും.  യുവാക്കൾക്കിടയിൽ പ്രചാരം വ൪ധിപ്പിക്കുന്നതിനായി എച്ച്ഡിബിസി എംടിവിയിൽ ടെലികാസ്റ്റ് ചെയ്യുകയും 2022 നവംബറിൽ വൂട്ടിൽ സ്ട്രീം ചെയ്യുകയും ചെയ്യും.

ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!

മു൯നിര അന്താരാഷ്ട്ര ടീമും ഡക്ക൪ റാലിയിലെ വിജയികളായ ഏക ഇന്ത്യ൯ ടീമുമായ ഹീറോ മോട്ടോ൪ സ്പോ൪ട്ട് ടീം റാലിയുടെ നേതൃത്വത്തിൽ പരിശീലനം നേടാനുള്ള സുവ൪ണ്ണാവസരവും എച്ച്ഡിബിസി മത്സരാ൪ഥികൾക്ക് ലഭിക്കും. റോസ് ബ്രാഞ്ച്, ജ്വാക്വിം റോഡ്രിഗ്സ്, സെബാസ്റ്റ്യ൯ ബല൪, ഫ്രാങ്കോ കൈമി തുടങ്ങിയ ഹീറോ മോട്ടോസ്പോ൪ട്ട്സ് ടീം റാലി റൈഡ൪മാ൪ പങ്കാളികൾക്ക് പരിശീലനം നൽകും. രജിസ്റ്റ൪ ചെയ്യാനും ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും താത്പര്യമുള്ളവ൪ കമ്പനി വെബ്സൈറ്റ് സന്ദ൪ശിക്കാം. ഓൺലൈ൯ അപേക്ഷകൾ സ്ക്രീ൯ ചെയ്ത ശേഷം വ്യത്യസ്ത വാരാന്ത്യ ദിവസങ്ങളിൽ 45 നഗരങ്ങളിലായി ആദ്യ റൗണ്ടുകൾ നടക്കും. ഈ റൗണ്ടിൽ നിന്ന് ഷോ൪ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവ൪ 18 നഗരങ്ങളിലായി നടക്കുന്ന പ്രാദേശിക റൗണ്ടുകളിലേക്ക് തിരഞ്ഞെടുക്കപ്പെടും.

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

തിരഞ്ഞെടുക്കപ്പെടുന്ന 100 മികച്ച റൈഡ൪മാ൪ക്ക് അഞ്ച് ദിവസത്തെ പ്രാദേശിക ബൂട്ട്ക്യാംപിൽ പങ്കെടുക്കാ൯ അവസരം ലഭിക്കും. പ്രമുഖ ഇന്ത്യ൯ റൈഡ൪ സി എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പരിശീലനം നേടാനുളള സുവ൪ണ്ണാവസരവും ഇവ൪ക്ക് ലഭിക്കും. ബൂട്ട്ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന റേസിൽ വിജയികളാകുന്ന 20 മത്സരാ൪ഥികൾ ജയ്പൂരിലെ ഹീറോ മോട്ടോകോ൪പ്പിന്റെ ഗവേഷണ, വികസന കേന്ദ്രമായ ലോകനിലവാരത്തിലുള്ള സെന്റ൪ ഓഫ് ഇന്നവേഷ൯ ടെക്നോളജി (സിഐടി)യിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.  സിഐടിയിൽ അന്തിമ വിജയിയെ തിരഞ്ഞെടുക്കാനുള്ള ഫൈനലിനു മു൯പുള്ള അഞ്ചു ദിവസങ്ങളിൽ ഹീറോ മോട്ടോ സ്പോ൪ട്ട്സ് ടീം റാലി മികച്ച റൈഡ൪മാ൪ക്ക് പരിശീലനവും മാ൪ഗനി൪ദേശങ്ങളും നൽകും. 

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ