അപകടത്തിൽപ്പെട്ടാൽ ഇന്‍ഷുറന്‍സ് പോലും ലഭിക്കില്ല, ഇതൊക്കെയാണ് ബസ് മോഡിഫിക്കേഷന്‍ പ്രശ്‍നങ്ങള്‍!

Published : Jul 11, 2022, 09:42 PM IST
അപകടത്തിൽപ്പെട്ടാൽ ഇന്‍ഷുറന്‍സ് പോലും ലഭിക്കില്ല, ഇതൊക്കെയാണ് ബസ് മോഡിഫിക്കേഷന്‍ പ്രശ്‍നങ്ങള്‍!

Synopsis

മോഡിഫിക്കേഷൻ കൊണ്ട് എന്ത് പ്രശ്‍നം എന്നല്ലേ? ഈ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ പന്താടിക്കൊണ്ടാണ് മോഡിഫിക്കേഷൻ മത്സരം. രൂപമാറ്റം വരുത്തിയ ബസുകൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയടക്കം കിട്ടില്ല. അന്വേഷണ പരമ്പര തുടരുന്നു.  

കോൺട്രാക്ട് കാരേജ് ബസുകളുടെ മോഡിഫിക്കേഷൻ അതിന്‍റെ പാരമ്യത്തിലേക്ക് എത്തുകയാണ്. ഗ്ലാസ് ഫ്ലോറുള്ള ബസുകളാണ് മോഡിഫിക്കേഷനിൽ ഒടുവിലത്തേത്. ബസുകളുടെ മുകളിൽ ക്യാമ്പ് ഫയർ എങ്ങിനെ ഒരുക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ ബസുടമകൾ. മോഡിഫിക്കേഷൻ കൊണ്ട് എന്ത് പ്രശ്നമെന്നല്ലേ? ഈ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ പന്താടിക്കൊണ്ടാണ് മോഡിഫിക്കേഷൻ മത്സരം. രൂപമാറ്റം വരുത്തിയ ബസുകൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയടക്കം കിട്ടില്ല.

അന്വേഷണ പരമ്പര തുടരുന്നു..

പൂത്തിരി സംഭവം, ടൂര്‍ കഴിഞ്ഞ് മുങ്ങാന്‍ ശ്രമിച്ച ബസുകളെ എംവിഡി ഓടിച്ചിട്ടുപിടികൂടി!

പൂത്തിരി തുടങ്ങി വച്ചത്..
കൊല്ലത്ത് പെരുമണ്ണിൽ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത് മാത്രമായിരുന്നില്ല കൊമ്പന്‍റെ നിയമ ലംഘനം. ആർസി ബുക്കിൽ ഈ ബസിന്‍റെ നിറം പേൾ വൈറ്റ് വിത്ത് ഗ്രേ അതായത് വെള്ളയും ചാരനിറവും എന്നാൽ പൂത്തിരി കത്തുമ്പോള്‍ നമ്മൾ കണ്ട ബസോ കറുപ്പ് നിറത്തിലുള്ളതും.

കൊല്ലത്ത് ടൂറിന് കൊഴുപ്പേകാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു- വീഡിയോ

നിറം മാറ്റത്തിൽ എന്താണ് പ്രശ്‍നം? നിറം മാറ്റിയത് കൊണ്ട് മാത്രം ഈ ബസ് അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. ഇൻഷുറൻസിന് അപേക്ഷിച്ചാൽ രജിസ്റ്റർ ചെയ്തപ്പോഴത്തെ ബസ് വെള്ളയും അപകടത്തിൽപ്പെട്ട ബസ് കറുപ്പ് നിറത്തിലുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കcdhvf അപേക്ഷ നിരസിക്കും. തീർന്നില്ല, ഈ ബസിന്‍റെ മുൻഭാഗത്തെ ചില്ലിലും എമർജന്‍സി എക്സിറ്റിലും അടക്കം കറുത്ത സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ്. ബസ് അപകടത്തിൽപ്പെട്ടാൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്ന ഈ ചില്ല് പെട്ടെന്ന് പൊട്ടിച്ചെടുത്ത് രക്ഷപ്പെടുക അസാധ്യം. ഇങ്ങിനെയുള്ള സാഹചര്യത്തിൽ ബസിനകത്തൊരു തീപിടിത്തമുണ്ടായാലോ?

ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വർണ വിസ്മയം താജ്‍മഹൽ..
തമിഴ് സിനിമ കാതലനിലെ ഉർവസീ... ഉർവസീ... എന്ന പാട്ട് സിനിമ പ്രേമികളുടെ ഓർമയിലുണ്ടാകും. ചില്ലുകൂട് പോലുള്ള ബസിലൊരുക്കിയ പ്രഭുദേവയുടെ നൃത്തമായിരുന്നു ഈ പാട്ടിന്‍റെ ഹൈലൈറ്റ്. സംവിധായകൻ ഷങ്കർ സിനിയമക്കായി ചെയ്തത് ഇന്ന് നമ്മുടെ നിരത്തുകളിൽ യാഥാർത്ഥ്യമാണ്. ലോഹ നിർമിതമായ ബസിന്‍റെ തറനിരപ്പ് പൂർണമായും രൂപ മാറ്റം വരുത്തി ഗ്ലാസ് ഫ്ലോറാക്കിയിരിക്കുകയാണ്. താഴെ വർണാഭമായ ലൈറ്റുകളും. ബസിൽ കയറിയാൽ വേറെയൊരു ലോകത്തെത്തിയ പ്രതീതി. യാത്രക്കാർ എത്ര ആവേശത്തോടെ ഡാൻസ് ചെയ്ത് ചാടിയാലും ഗ്ലാസ് ഫ്ലോർ പൊട്ടില്ലെന്നാണ് ബസുടമകളുടെ ഉറപ്പ്. എന്നാൽ ഈ ബസ് അപകടത്തിൽപ്പെട്ട് ചില്ലിന്‍റെ അടിത്തറ പൊളിഞ്ഞാൽ എന്ത് സംഭവിക്കും?

MVD : കുട്ടികളെ കയറ്റി പെട്ടിഓട്ടോ; ന്യായീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്

നമ്മുടെ കുഞ്ഞുമക്കളെ, കോളേജിൽ പഠിക്കുന്ന ഭാവിയുടെ യുവതലമുറയുടെ ജീവൻ വച്ചാണ് ചില വമ്പന്മാരുടെ നേതൃത്വത്തിലുള്ള ഈ തോന്ന്യാസങ്ങളെന്ന് കോൺട്രാക്ട് കാരേജ് ബസ് ഓപ്പറേറ്റീസ് അസോസിയേഷൻ. ടൂറിസ്റ്റ് ബസ് ഒരു വ്യവസായമായി കാണുന്നവർ ഇത്തരം നിയലംഘനങ്ങൾക്ക് കൂട്ട് നിൽക്കില്ല.

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

അനർഹമായി ലഭിക്കുന്ന പണമാണ് ഇത്തരക്കാൻ മോഡിഫിക്കേഷന് ഉപയോഗിക്കുന്നതെന്നും നടപടി വേണമെന്നും അസോസിയേഷൻ ഭാരവാഹിയായ ബോബി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!

നടപടി എടുക്കേണ്ടവർ എവിടെ?
നിയമലംഘകരായ ബസുകൾക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ സ്വന്തം പേജുകളുണ്ട്, പ്രൊമോഷൻ നൽകാൻ സ്വന്തം വ്ലോഗർമാരും. ഗ്ലാസ് ഫ്ലോറാക്കി ബസ് നിരത്തിലിറക്കുന്നതും ചെവി പൊട്ടിപോകുന്ന ശബ്ദത്തിൽ ഹോൺ മുഴക്കിയും പാട്ട് വച്ചും കണ്ണടിച്ച് പോകുന്ന എൽഇഡി ലൈറ്റുകളിട്ട് ബസുകൾ ഓടിക്കുന്നതും ഈ പേജുകളിൽ കാണാം. പക്ഷേ കണേണ്ടവർ മാത്രം കാണുന്നില്ല. ക്രമക്കേട് കണ്ടെത്തി നടപടി എടുത്ത് തിരുത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഇതെല്ലാം കാണാതെ പോകുന്നത് എന്തെന്ന സാധാരണക്കാരുടെ ചോദ്യം മാത്രം ബാക്കി.

അന്വേഷണ പരമ്പര തുടരും...

രോഗികൾക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങായി എഎംവിഐമാര്‍

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ