
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എല്ലാ മോട്ടോർസൈക്കിളുകളുടെയും സ്‍കൂട്ടറുകളുടെയും വില വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ശ്രേണിയിലെ മോഡലുകള്‍ക്ക് 3,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സപ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വിലകൾ 2022 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഈ വർഷം ഹീറോ മോട്ടോകോർപ്പിന്‍റെ ഉൽപ്പന്നങ്ങളുടെ മൂന്നാമത്തെ പ്രധാന വില വർധനവായിരിക്കും ഇത് എന്നതാണ് ശ്രദ്ധേയം.
ഒറ്റ ചാർജിൽ 200 കിലോമീറ്റർ;അമ്പരപ്പിക്കുന്ന വിലയും; വിപ്ലവം സൃഷ്‍ടിക്കാന്‍ ഒരു സ്‍കൂട്ടര്‍
2022 ജനുവരിയിലും ഏപ്രിലിലും തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില 2,000 രൂപ വരെ വർധിപ്പിച്ചിരുന്നു. തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ്-ഷോറൂം വിലയിൽ വർദ്ധനയുള്ള പുതിയ പരിഷ്‌കാരം അടുത്ത മാസം നിലവിൽ വരുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. വർദ്ധനയുടെ കൃത്യമായ അളവ് നിർദ്ദിഷ്‍ട മോഡലിനും വിപണിക്കും വിധേയമായിരിക്കും.
ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു
ചരക്കുവില ഉൾപ്പെടെ ക്രമാനുഗതമായി വളരുന്ന മൊത്തത്തിലുള്ള പണപ്പെരുപ്പം ഭാഗികമായി നികത്താൻ ഇരുചക്രവാഹനങ്ങളുടെ വില പരിഷ്‍കരണം അനിവാര്യമാണെന്ന് കമ്പനി പറയുന്നു. എച്ച്‌എഫ് ഡീലക്സ്, പാഷൻ പ്രോ തുടങ്ങിയ എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾ മുതൽ എക്‌സ്‌ട്രീം 160ആർ, എക്‌സ്‌പൾസ് 200 എഡിവി പോലുള്ള സ്‌പോർട്ടി ബൈക്കുകൾ വരെ ഹീറോ മോട്ടോകോർപ്പിന് ഇന്ത്യയിൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയുണ്ട്.
വാങ്ങാന്‍ ആളില്ല, ഈ ബൈക്കിന്‍റെ വില്‍പ്പന അവസാനിപ്പിച്ചു!
അതേസമയം ഹീറോയെ സംബന്ധിച്ച മറ്റൊരു വാർത്തയിൽ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ലോഞ്ച് വീണ്ടും വൈകിപ്പിച്ചു. ഇലക്ട്രിക് മൊബിലിറ്റിക്കായി കമ്പനി അടുത്തിടെ തങ്ങളുടെ പുതിയ സമർപ്പിത ബ്രാൻഡായ വിഡ അവതരിപ്പിച്ചിരുന്നു. തുടക്കത്തിൽ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ 2022 മാർച്ചിൽ അവതരിപ്പിക്കേണ്ടതായിരുന്നു, അത് പിന്നീട് ജൂലൈയിലേക്ക് മാറ്റിവച്ചു. ഇപ്പോൾ, നിലവിലുള്ള വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണം ഇത് വരാനിരിക്കുന്ന ഉത്സവ സീസണിലേക്ക് വൈകിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Hero Vida : ഹീറോ മോട്ടോകോർപ്പ് വിഡ ഇലക്ട്രിക് ബ്രാൻഡ് പ്രഖ്യാപിച്ചു
ഹീറോ മോട്ടോകോർപ്പ് അടുത്തിടെ 2022 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയിൽ 4,86,704 ഇരുചക്രവാഹനങ്ങൾ വിറ്റ് 165 ശതമാനവുമായി വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,83,044 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. 2022 മെയ് മാസത്തിൽ വിറ്റ 4,86,704 ഇരുചക്രവാഹനങ്ങളിൽ 4,52,246 യൂണിറ്റുകൾ മോട്ടോർസൈക്കിളുകളും ബാക്കി 34,458 യൂണിറ്റുകൾ സ്‍കൂട്ടറുകളുമാണ് എന്നാണ് കണക്കുകള്‍.
10 ലക്ഷം രൂപ വിലക്കിഴിവില്‍ ഈ ബൈക്ക് ഇപ്പോള്‍ സ്വന്തമാക്കാം!
എക്സ് പൾസ് ഉടമകൾക്കായി ‘എക്സ് ക്ലാ൯’ റൈഡിംഗ് ക്ലബ്ബ് കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഹീറോ എക്സ് പൾസ് മോട്ടോ൪ സൈക്കിൾ ഉടമകൾക്ക് പരസ്‍പരം ഇടപഴകുന്നതിനും സൗഹൃദം പങ്കിടുന്നതിനും വള൪ന്നുവരുന്നവരും പരിചയസമ്പന്നരുമായ റൈഡ൪മാരുമായി സൗഹൃദം വള൪ത്തുന്നതിനും വേദിയൊരുക്കുന്ന ആദ്യത്തെ ഔദ്യോഗിക ഹീറോ എക്സ് പൾസ് ക്ലബ്ബായിരിക്കും എക്സ് ക്ലാ൯ എന്നുമാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ