കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ മൂന്ന് ടാറ്റ കാറുകൾ

Published : Jun 24, 2022, 11:23 PM IST
കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ മൂന്ന് ടാറ്റ കാറുകൾ

Synopsis

2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്ന് ടാറ്റ കാറുകളെക്കുറിച്ച് കൂടുതലറിയാം

2022 മെയ് മാസത്തിൽ ഹ്യുണ്ടായിയെ പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി ടാറ്റ മോട്ടോഴ്‌സ് മാറിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഈ ഇന്ത്യൻ വാഹന നിർമ്മാതാക്കള്‍ രണ്ടാം റാങ്ക് നേടിയത്. 1,047 യൂണിറ്റുകൾക്കാണ് ഹ്യൂണ്ടായിക്ക് രണ്ടാം റാങ്ക് നഷ്‍ടമായത്. 2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്ന് ടാറ്റ കാറുകളെക്കുറിച്ച് കൂടുതലറിയാം.

Nexon EV Max :437 കിമീ മൈലേജ് യാതാര്‍ത്ഥ്യമോ? പുത്തന്‍ നെക്സോണിനെക്കുറിച്ചുള്ള 10 ചോദ്യങ്ങളും ഉത്തരങ്ങളും

ടാറ്റ നെക്സോൺ
ടാറ്റ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി 2022 മെയ് മാസത്തിൽ കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പനയിൽ മുന്നിലാണ് . കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡലും നെക്‌സണായിരുന്നു . ടാറ്റ മോട്ടോഴ്‌സ് 2022 മെയ് മാസത്തിൽ നെക്‌സോണിന്റെ 14,614 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 6,439 യൂണിറ്റുകളെ അപേക്ഷിച്ച് 127 ശതമാനം വൻ വളർച്ച രേഖപ്പെടുത്തി.

ടാറ്റ മോട്ടോഴ്‌സ് ഏപ്രിലിൽ 66 ശതമാനം വളർച്ച രേഖപ്പെടുത്തി

ടാറ്റ പഞ്ച്
ഇന്ത്യൻ വിപണിയിലെ ടാറ്റയുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ പഞ്ച് സബ്-ഫോർ മീറ്റർ എസ്‌യുവി രാജ്യത്തെ ജനപ്രിയ വിൽപ്പന മോഡലുകളിലൊന്നായി അതിവേഗം ഉയർന്നുവരുന്നു. 2022 മെയ് മാസത്തിൽ 10,241 യൂണിറ്റ് വിൽപ്പനയുമായി പഞ്ച് രണ്ടാമത്തെ ബെസ്റ്റ് സെല്ലറായി ഉയർന്നു. കൂടാതെ, കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ കോംപാക്റ്റ് എസ്‌യുവി കൂടിയായിരുന്നു ടാറ്റ പഞ്ച്. 

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

ടാറ്റ ആൾട്രോസ്
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്, അള്‍ട്രോസ് ​​കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലായി മാറി. 2022 മെയ് മാസത്തിൽ കമ്പനി ആൾട്രോസിന്റെ 4,913 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 2,896 യൂണിറ്റുകളെ അപേക്ഷിച്ച് 70 ശതമാനം വളർച്ച രേഖപ്പെടുത്തി.

Tata Nexon EV Max : നെക്‌സോൺ ഇവി മാക്‌സ്, അറിയേണ്ടതെല്ലാം

ഫോ‍‍ർഡ് കമ്പനിയുടെ ​ഗുജറാത്തിലെ പ്ലാന്റ് ടാറ്റ മോട്ടോ‍ർസ് ഏറ്റെടുക്കും‌‌; ലക്ഷ്യം ഇലക്ട്രിക് കാർ നിർമാണം

രാജ്യത്ത് ഉൽപ്പാദനം അവസാനിപ്പിച്ച വിദേശ വാഹന നിർമ്മാണ കമ്പനി ഫോ‍ർഡിന്റെ ​ഗുജറാത്തിലെ സനന്തിലുള്ള പ്ലാന്റ് ടാറ്റ മോട്ടോ‍ർസ് ഏറ്റെടുക്കും. ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി‌യതിനെ തുടർന്നാണ് നടപടി. ഇരു കമ്പനികളും ചേർന്ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപേക്ഷയാണ് അം​ഗീകരിച്ചത്. ഇതോടെ ഫോർഡിന് പ്ലാന്റ് തുറക്കുന്ന ഘട്ടത്തിൽ സംസ്ഥാനം നൽകിയ ആനുകൂല്യങ്ങളും ഇളവുകളും ടാറ്റ മോട്ടോർസിനും ലഭിക്കും.

Tata Nexon EV Max : നെക്‌സോൺ ഇവി മാക്‌സ്, അറിയേണ്ടതെല്ലാം

​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഫോ‍ർഡ് മോട്ടോർസിന്റെയും ടാറ്റ മോട്ടോ‍ർസിന്റെയും പ്രതിനിധികൾ തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കും. ഇന്ത്യയിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ വർഷമാണ് ഫോർഡ് പ്രഖ്യാപിച്ചത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സനന്തിലെ പ്ലാന്റിൽ യാതൊരു പ്രവർത്തനവും നടന്നിരുന്നില്ല. വൻകിട പദ്ധതികളുടെ പ്രവ‍ർത്തനം സംബന്ധിച്ച പരാതികളും പ്രതിസന്ധികളും പരി​ഹരിക്കാൻ സംസ്ഥാനത്ത് ഉന്നതതല സമിതിയെ 2018 ൽ സ‍ർക്കാർ രൂപീകരിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് ടാറ്റ മോട്ടോർസും ഫോ‍ർഡ് കമ്പനിയും പ്ലാന്റ് കൈമാറ്റത്തിനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.

തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും! 

​ഗുജറാത്ത് സർക്കാരിന്റെ അനുമതി ആദ്യഘട്ടം മാത്രമാണ്. പ്ലാന്റ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇനി ഇരു കമ്പനികളും തമ്മിൽ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. മെയ് 30 തിങ്കളാഴ്ചയാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നത്. ഫോർഡ് കമ്പനിയുടെ പ്ലാന്റിലെ സൗകര്യങ്ങൾ ഉപയോ​ഗിച്ച് ഇവി‌ടെ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് ടാറ്റ മോട്ടോ‍ർസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ