വിപണിയില്‍ കുതിച്ച് ഹീറോ എക്‌സ്ട്രീം 160R

By Web TeamFirst Published Aug 30, 2020, 4:21 PM IST
Highlights

ലോകത്തിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്‍ട്രീം 160 Rനെ ജൂൺ അവസാനത്തോടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് ഈ മോഡലിന്

ലോകത്തിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്‍ട്രീം 160 Rനെ ജൂൺ അവസാനത്തോടെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. 99,950 രൂപയുടെ പ്രാരംഭ വിലയിൽ ആണ് മോഡൽ എത്തിയത്. 

വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് ഈ മോഡലിന്. 5,06,946 യൂണിറ്റുകളായിരുന്നു 2020 ജൂലൈ മാസത്തിൽ ഹീറോയുടെ മൊത്ത വിൽപ്പന. എക്‌സ്ട്രീം 160R കഴിഞ്ഞ മാസം 6,639 യൂണിറ്റും എക്‌സ്‌പൾസ് 200 1,475 യൂണിറ്റ് വിൽപ്പനയുമാണ് കമ്പനിക്ക് നേടിക്കൊടുത്തത്. പ്രധാന എതിരാളികളായ ഹോണ്ടയെ പരാജയപ്പെടുത്തി 40 ശതമാനം വിപണി വിഹിതം നേടാനും ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് സാധിച്ചെന്നാണ് റിപ്പോർട്ട്. 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളാണ് എക്‌സ്ട്രീം 160R എന്നാണ് കമ്പനിയുടെ അവകാശവാദം.

പുതിയ എക്സ്ട്രീം 160 ‌R ന് എക്സ്സെന്‍സ്‌ ടെക്നോളജിയും അഡ്വാന്‍സ്ഡ്‌ പ്രോഗ്രാംഡ്‌ ഫ്യുവല്‍ ഇന്‍ജക്ഷനുമുള്ള 160 CC എയര്‍ കൂള്‍ഡ്‌ BS‌ 6 എഞ്ചിനാനുള്ളത്‌. അത്‌ 15 BHP @ 8500 RPM പവര്‍ ഔട്ട്പുട്ട്‌ നല്‍കുന്നു. 138.5 കിലോഗ്രാം ഭാരമുള്ള എകസ്ട്രീം 160 R ഈ ക്ലാസിലെ മികച്ച പവര്‍ ടു വെയ്റ്റ്‌ റേഷ്യോയുള്ള ബൈക്കാണ്‌. ഭാരം കുറഞ്ഞ ദൃഢതയുള്ള ഡയമണ്ട്‌ ഫ്രെയിമും 165 MM ഗ്രൗണ്ട്‌ ക്ലിയറന്‍സും സുഖകരമായ യാത്ര ഉറപ്പുനൽകുന്നു.

എക്‌സ്ട്രീം 160 ‌R ഈ സെഗ്മന്റിൽ ഫുള്‍ എല്‍ഇഡി പാക്കേജുള്ള ആദ്യത്തെ ബൈക്കാണ്‌. ഫ്രണ്ടില്‍ എല്‍ഇഡി ഡിആര്‍എല്‍ ഉള്ള സ്‌കള്‍പ്റ്റഡ്‌ ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്‌, ഹസാര്‍ഡ്‌ സ്വിച്ചുള്ള എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, റിയര്‍ എച്ച്‌ സിഗ്നേച്ചര്‍ എല്‍ഇഡി റ്റെയില്‍ ലാംപ്‌ എന്നിവ ഉണ്ട്‌. ഇന്‍വര്‍ട്ടഡ്‌ ഫുള്ളി ഡിജിറ്റല്‍ എല്‍സിഡി ഡിസ്പ്ലെയുള്ള ഈ ബൈക്കിന്‌ സൈഡ്‌ സ്റ്റാന്‍ഡ്‌ നിവര്‍ന്നാല്‍ എഞ്ചിന്‍ കട്ട് ഓഫാകുന്ന ഫീച്ചറുമുണ്ട്‌. ഈ സെഗ്മന്റിൽ ആദ്യമായി അതരിപ്പിച്ചിട്ടുള്ള ഫീച്ചറാണിത്‌.

ഫ്രണ്ട്‌ ഡിസ്ക്‌ വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌, ഡബിള്‍ ഡിസ്ക്‌ (ഫ്ഫണ്ട്‌ ആന്‍ഡ്‌ റിയര്‍) വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌ എന്നീ രണ്ടു വേരിയന്റുകള്‍ പേള്‍ സില്‍വര്‍ വൈറ്റ്‌, വൈബ്രന്റ്‌ ബ്ലൂ, സ്പോര്‍ട്സ്‌ റെഡ്‌ എന്നീ മുന്നു നിറങ്ങളില്‍ ലഭ്യമാണ്‌.

click me!