"യാ മോനേ.." ഒറ്റമാസം ഹീറോ വിറ്റത് അഞ്ചുലക്ഷത്തിലധികം ടൂവീലറുകള്‍!

Published : Oct 03, 2022, 01:14 PM ISTUpdated : Oct 03, 2022, 01:17 PM IST
"യാ മോനേ.." ഒറ്റമാസം ഹീറോ വിറ്റത് അഞ്ചുലക്ഷത്തിലധികം ടൂവീലറുകള്‍!

Synopsis

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 24 ലക്ഷത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇതനുസരിച്ച് ഈ കാലയളവിലെ വിൽപ്പനയിൽ കമ്പനി 14.42 ശതമാനം വർധന രേഖപ്പെടുത്തി.

2022 സെപ്റ്റംബര്‍ മാസത്തില്‍ ആകെ 5,19,980 യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‍കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോർപ്പ്.  2022 സെപ്റ്റംബര്‍ മാസത്തില്‍ വിറ്റഴിച്ച 4,62,608 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 12.4 ശതമാനം വളർച്ച കൂടുതലാണെന്ന് കമ്പനി പറയുന്നു. 2022 ഏപ്രിൽ മുതൽ 2022 സെപ്റ്റംബർ വരെ 28 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായും ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 24 ലക്ഷത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇതനുസരിച്ച് ഈ കാലയളവിലെ വിൽപ്പനയിൽ കമ്പനി 14.42 ശതമാനം വർധന രേഖപ്പെടുത്തി.

ഉത്സവ സീസണിൽ, വരും ആഴ്ചകളിൽ ഉപഭോക്തൃ ആവശ്യങ്ങളിൽ പോസിറ്റീവായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. മോഡൽ പുതുക്കലുകൾ, റീട്ടെയിൽ ആനുകൂല്യങ്ങൾ, സാമ്പത്തിക സ്കീമുകൾ, പ്രീ-ബുക്കിംഗ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംരംഭമായ ഹീറോ ഗിഫ്റ്റും അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ഒക്‌ടോബർ 7-ന് വിഡ എന്ന പേരിൽ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. വിഡയിൽ നിന്നുള്ള ഈ ഇലക്ട്രിക് വാഹനം ഓൾസ് എസ്1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും.

ഉത്സവ സമ്മാനവുമായി ഹീറോ, ലഭിക്കുന്നത് കിടിലൻ ഓഫറുകള്‍

2021 ഓഗസ്റ്റിൽ ഹീറോ മോട്ടോകോർപ്പ് പ്രദർശിപ്പിച്ച ഈ ഇലക്ട്രിക് ഇരുചക്ര വാഹനം കമ്പനിയുടെ 10-ാം വാർഷികാഘോഷത്തിന്റെ ഭാഗമാകും. ഈ സ്‍കൂട്ടരിന്‍റെ വില മത്സരാധിഷ്ഠിത തലത്തിൽ നിലനിർത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഇവി ബഹുജന വിപണിയെ ഉന്നമിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശ്രേണിയിലും സുരക്ഷാ സവിശേഷതകളിലുമാണ് നിർമ്മാതാവ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുക.  

കഴിഞ്ഞ മാസം, ഹീറോ മോട്ടോകോർപ്പും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്‌പിസിഎൽ) ചേർന്ന് രാജ്യത്തെ ഇവികൾക്കുള്ള ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിരുന്നു. സഹകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ സ്ഥാപിക്കും. 

അടുത്തിടെ ഹീറോ മോട്ടോകോർപ്പ് പുതിയ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പും പുറത്തിറക്കിയിരുന്നു. സാങ്കേതിക വിദഗ്ധരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഫീച്ചറുകളുമായാണ് മോട്ടോർസൈക്കിൾ വരുന്നതെന്ന് കമ്പനി അറിയിച്ചു. 1,29,738 രൂപയാണ് ഈ ബൈക്കിന്‍റെ എക്സ് ഷോറൂം വില. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ