Latest Videos

ഇന്നോവയും ഫോർച്യൂണറും വീട്ടിലെത്തണോ? ഇനി ചെലവേറും!

By Web TeamFirst Published Oct 3, 2022, 11:58 AM IST
Highlights

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അതിന്റെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ വില വർധിപ്പിച്ചു

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അതിന്റെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ വില വർധിപ്പിച്ചു. ഇന്നോവ ക്രിസ്റ്റ എംപിവിക്ക് 23,000 രൂപയുടെ വില വർധനവുണ്ടായപ്പോൾ ഫോര്‍ച്യൂണര്‍ എസ്‌യുവിക്ക് 77,000 രൂപ വരെ വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലവർദ്ധനവിന് ശേഷം, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോൾ വേരിയന്റുകളുടെ അടിസ്ഥാന GX MT 7-സീറ്ററിന് 17.45 ലക്ഷം രൂപയും ടോപ്പ്-എൻഡ് ZX AT 7-സീറ്ററിന് 23.83 ലക്ഷം രൂപയുമായി. ഇന്നോവ ഡീസൽ മോഡലുകളുടെ വില 19.13 ലക്ഷം മുതൽ 26.77 ലക്ഷം രൂപ വരെയാണ്. 

അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് ആദ്യം, പുത്തൻ ഇന്നോവയില്‍ ഈ സംവിധാനം ഉണ്ടാകുമോ?

ടൊയോട്ട ഫോർച്യൂണറിനെക്കഉരിച്ച് പറയുമ്പോള്‍, ഈ ഏഴ് സീറ്റർ എസ്‌യുവി 4X2 MT, 4X2 AT എന്നിങ്ങനെ രണ്ട് പെട്രോൾ (2.7 എൽ) വേരിയന്റുകളിൽ വരുന്നു . ഈ മോഡലുകൾ ഇപ്പോൾ യഥാക്രമം 32.59 ലക്ഷം രൂപയ്ക്കും 34.18 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. 4X2 MT, AT ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 35.09 ലക്ഷം മുതൽ 37.37 ലക്ഷം രൂപ വരെയാണ് വില. 4X4 മാനുവൽ ഡീസൽ വേരിയന്റിന് 38.93 ലക്ഷം രൂപയും 4X4 ഓട്ടോമാറ്റിക് ഡീസൽ മോഡലിന് 41.22 ലക്ഷം രൂപയുമാണ് വില.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വിലകൾ

പെട്രോൾ    , എക്സ്-ഷോറൂം എന്ന ക്രമത്തില്‍
GX (-) MT 7-സീറ്റർ    17.45 ലക്ഷം രൂപ
GX (-) MT 8-സീറ്റർ    17.50 ലക്ഷം രൂപ
GX MT 7-സീറ്റർ    18.09 ലക്ഷം രൂപ
GX MT 8-സീറ്റർ    18.14 ലക്ഷം രൂപ
GX AT 7-സീറ്റർ    19.02 ലക്ഷം രൂപ
GX AT 8-സീറ്റർ    19.07 ലക്ഷം രൂപ
VX 7-സീറ്റർ    20.95 ലക്ഷം രൂപ
ZX AT 7-സീറ്റർ    23.83 ലക്ഷം രൂപ

ഡീസൽ,    എക്സ്-ഷോറൂം എന്ന ക്രമത്തില്‍
G MT 7-സീറ്റർ    19.13 ലക്ഷം രൂപ
G MT 8-സീറ്റർ    19.18 ലക്ഷം രൂപ
G+ MT 7-സീറ്റർ    20.05 ലക്ഷം രൂപ
G+ MT 8-സീറ്റർ    20.10 ലക്ഷം രൂപ
GX MT 7-സീറ്റർ    20.17 ലക്ഷം രൂപ
GX MT 8-സീറ്റർ    20.22 ലക്ഷം രൂപ
GX AT 7-സീറ്റർ    21.87 ലക്ഷം രൂപ
GX AT 8-സീറ്റർ    21.92 ലക്ഷം രൂപ
VX MT 7-സീറ്റർ    23.34 ലക്ഷം രൂപ
VX MT 8-സീറ്റർ    23.39 ലക്ഷം രൂപ
ZX MT 7-സീറ്റർ    24.98 ലക്ഷം രൂപ
ZX AT 7-സീറ്റർ    26.77 ലക്ഷം രൂപ

ഫോർച്യൂണർ ലെജൻഡർ 4X2 AT, ലെജെൻഡര്‍ 4X4 AT, GR സ്‌പോർട് 4X4 AT ഡീസൽ വേരിയന്റുകൾക്ക് പരമാവധി 77,000 രൂപയുടെ വിലവർദ്ധന ലഭിച്ചു. ഇപ്പോൾ, ഈ മോഡലുകൾ യഥാക്രമം 42.82 ലക്ഷം, 46.54 ലക്ഷം, 50,34 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ടൊയോട്ട കാമ്രി ഹൈബ്രിഡ്, വെൽഫയർ ഹൈബ്രിഡ് എന്നിവയുടെ വില യഥാക്രമം 90,000 രൂപയും 1,85,000 രൂപയും വർധിപ്പിച്ചു. ഇപ്പോൾ ഹൈബ്രിഡ് സെഡാന്റെ വില 45.25 ലക്ഷം രൂപയും ലക്ഷ്വറി എംപിവിക്ക് 94,45,000 രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ടൊയോട്ട ഫോർച്യൂണറിന്റെ പുതിയ വിലകൾ

പെട്രോൾ    , എക്സ്-ഷോറൂം എന്ന ക്രമത്തില്‍
4X2 MT    32.59 ലക്ഷം രൂപ
4X2 എ.ടി    34.18 ലക്ഷം രൂപ

ഡീസൽ    എക്സ്-ഷോറൂം എന്ന ക്രമത്തില്‍
4X2 MT    35.09 ലക്ഷം രൂപ
4X2 എ.ടി    37.37 ലക്ഷം രൂപ
4X4 MT    38.93 ലക്ഷം രൂപ
4X4 എ.ടി    41.22 ലക്ഷം രൂപ
ലെജൻഡ്സ് 4X2 AT    42.82 ലക്ഷം രൂപ
ലെജൻഡ്സ് 4X4 AT    46.54 ലക്ഷം രൂപ
GR സ്പോർട്ട് 4X4 AT    50.34 ലക്ഷം രൂപ

ടൊയോട്ട ഇന്നോവയും ഫോർച്യൂണറും അടുത്ത വർഷം പ്രധാന അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ തയ്യാറാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഇന്നോവ ഹൈക്രോസ് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതിനുശേഷം വിപണിയിൽ ലോഞ്ച് ചെയ്യും. ഇതേ മോഡൽ ടൊയോട്ട ഇന്നോവ സെനിക്‌സ് എന്ന പേരിൽ ഇന്തോനേഷ്യയിൽ വിൽക്കും. ടൊയോട്ട സേഫ്റ്റി സെൻസും (ടിഎസ്എസ്) ഇലക്ട്രിക് സൺറൂഫും സഹിതമായിരിക്കും സെനിക്സ് വരിക എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

ഇന്തോനേഷ്യൻ ഇന്നോവയ്ക്ക് 'ഇന്ത്യൻ നിര്‍മ്മിത ഹൃദയം' നല്‍കാൻ ടൊയോട്ട!

അതേസമയം 2023 ടൊയോട്ട ഫോർച്യൂണർ ഒരു ഹൈബ്രിഡ് പവർട്രെയിനിനൊപ്പം കാര്യമായ സൗന്ദര്യവർദ്ധക, ഫീച്ചർ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്. ADAS, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ എസ്‌യുവിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

click me!