ഇരുചക്രവാഹനം വേണോ? ഉടന്‍ വാങ്ങൂ, വില കൂട്ടാന്‍ ഹീറോ!

By Web TeamFirst Published Dec 18, 2020, 12:50 PM IST
Highlights

2021 ജനുവരി 1 മുതൽ മോഡലുകളുടെ വില വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്പ് 

2021 ജനുവരി 1 മുതൽ മോഡലുകളുടെ വില വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്പ് എന്ന് റിപ്പോര്‍ട്ട്.  മോട്ടോർസൈക്കിളുകളുടെ വില 1,500 രൂപ വരെ ഉയരുമെന്നും വേരിയന്‍റുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വർദ്ധനവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന്, 2021 ജനുവരി 1 മുതൽ ഉൽപ്പന്നങ്ങളുടെ വില 1500 രൂപ വരെ വർദ്ധിപ്പിക്കുമെന്നും വർദ്ധനവ് മോഡലുകളിലുടനീളം വ്യത്യാസപ്പെടുമെന്നും ഹീറോ മോട്ടോകോർപ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ചരക്കുകളുടെ വിലയിലുണ്ടായ വർധനയുടെയും മറ്റ് ഇൻപുട്ട് ചെലവുകളുടെയും ഫലമായാണ് വിലവർദ്ധനവ് എന്ന് ഹീറോ സൂചിപ്പിച്ചു. സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെ ഉടനീളം ചരക്ക് വിലയിൽ ക്രമാതീതമായ വർധനയുണ്ടായെന്നും ഇതാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്നും എങ്കിലും ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഹീറോ മോട്ടോകോർപ്പ്  ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

മാത്രമല്ല ആഗോള മൊബിലിറ്റി വിദഗ്ധനായ മൈക്കൽ ക്ലാർക്കിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

click me!