എക്സ്പൾസിന് വില കൂട്ടി ഹീറോ

By Web TeamFirst Published Sep 27, 2021, 3:58 PM IST
Highlights

ഇപ്പോഴിതാ ഡ്യുവല്‍ പര്‍പ്പസ് ബൈക്കുകള്‍ കൂടിയായ  ഈ അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ വര്‍ധനവുമായി എത്തിയിരിക്കുകയാണ് കമ്പനി

രാജ്യത്തെ  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ (Hero MotoCorp) ഫ്ലാഗ്ഷിപ്പ് വാഹനമാണ് എക്സ്പൾസ് 200 (XPulse200) ശ്രേണി. എക്‌സ്പള്‍സ് 200 (XPulse200), എക്‌സ്പള്‍സ് 200T (XPulse200T) എന്നിവയാണ് ഈ ശ്രേണിയിലെ ബൈക്കുകള്‍. ഇപ്പോഴിതാ ഡ്യുവല്‍ പര്‍പ്പസ് ബൈക്കുകള്‍ കൂടിയായ  ഈ അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ വര്‍ധനവുമായി എത്തിയിരിക്കുകയാണ് കമ്പനി എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുമോഡലുകള്‍ക്കും 2,350 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഹീറോ എക്‌സ്പള്‍സ് 200 നായി 1,23,150 രൂപയും, എക്‌സ്പള്‍സ് 200T മോഡലിനായി 1,20,650 രൂപയും ഉപഭോക്താക്കള്‍ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.  2021 ഏപ്രിലിനുശേഷം രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ലഭിക്കുന്ന മൂന്നാമത്തെ വില വര്‍ധനവാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിവയുടെ ഫീച്ചറുകളിലോ, മെക്കാനിക്കല്‍ സവിശേഷതകളുടെ കാര്യത്തിലോ മാറ്റങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരിമോഡലുകള്‍ക്കും 199.6 സിസി, ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍-ഇന്‍ജക്റ്റഡ് എഞ്ചിനാണ് ഹൃദയം. ഈ യൂണിറ്റ് 6,500 rpm -ല്‍ 18.1 bhp കരുത്തും 8,500 rpm -ല്‍ 16.15 Nm torque ഉം ഉല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 2223 എംഎം നീളവും 850 എംഎം വീതിയും 1257 എംഎം ഉയരവും 1412 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്‍ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

ഇതിനൊപ്പം ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്‌ളൈസ്‌ക്രീന്‍, ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവ ഈ വാഹനത്തിന് ഓഫ് റോഡ് ലുക്ക് നല്‍കുന്നുണ്ട്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗിയര്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങളുള്ള വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.
 

click me!