ഫോർ രജിസ്ട്രേഷൻ സ്റ്റിക്കറുമായി പുത്തന്‍ വാഹനം ഓടിക്കേണ്ട, വരുന്നു അതിസുരക്ഷ നമ്പര്‍ പ്ലേറ്റ്

By Web TeamFirst Published Apr 15, 2021, 8:04 AM IST
Highlights

അതിസുരക്ഷ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും. 10 വർഷത്തെ റോഡ് നികുതിക്ക് തുല്യമായ തുകയായിരിക്കും പിഴ. 

പുത്തന്‍ വാഹനം വാങ്ങി ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ച് ഇനി ഓടിക്കേണ്ടി വരില്ല. സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ വച്ചുതന്നെ അതിസുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കിയാണ് ഇത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്.

അതിസുരക്ഷ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും. 10 വർഷത്തെ റോഡ് നികുതിക്ക് തുല്യമായ തുകയായിരിക്കും പിഴ. ഷോറൂമുകളിൽ നിന്ന് ഓൺലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകൾ നൽകേണ്ടത്. ഇളക്കി മാറ്റാന്‍ കഴിയാത്ത രീതിയിലുള്ള നമ്പര്‍പ്ലേറ്റുകളാവും ഇത്തരത്തില്‍ സ്ഥാപിക്കുക.

നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ ഇതിലൂടെ തടയാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇളക്കിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത ഹുക്ക് ഉപയോഗിച്ചാവും പുതിയ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കുക. ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഒരു ഹോളോഗ്രാം ഈ നമ്പര്‍ പ്ലേറ്റിലുണ്ടാവും. ഇത് മുന്നിലും പുറകിലുമുള്ള നമ്പര്‍ പ്ലേറ്റുകളിലുണ്ടാവും.  
 

click me!