ദേശീയ റേസിംഗ് ചാമ്പ്യന്‍പ്പിനും ടാലന്‍റ് കപ്പിനുമുള്ള ലൈനപ്പുമായി ഹോണ്ട ടൂവീലേഴ്‍സ്

By Web TeamFirst Published Aug 19, 2021, 10:03 AM IST
Highlights

ചെന്നൈയില്‍ ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കുന്ന, 2021 എംആര്‍എഫ് എംഎംഎസ്‍സി എഫ്എംഎസ്‍സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ ഷിപ്പിനുള്ള റൈഡേഴ്‍സ് ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

കൊച്ചി: ചെന്നൈയില്‍ ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കുന്ന, 2021 എംആര്‍എഫ് എംഎംഎസ്‍സി എഫ്എംഎസ്‍സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ ഷിപ്പിനുള്ള റൈഡേഴ്‍സ് ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ബ്രാന്‍ഡ് ലീഡര്‍ഷിപ്പിലും സ്ട്രക്ച്ചറല്‍ ഡെവലപ്മെന്റിലും കേന്ദ്രീകരിച്ച്, ഈ വര്‍ഷം ദേശീയ, അന്താരാഷ്ട്ര ചാമ്പ്യന്ഷിപ്പുകള്ക്കായി ഐക്കോണിക് ഇന്ത്യന്‍ റൈഡര്മാരെ രൂപപ്പെടുത്തിയെടുക്കുകയെന്ന കാഴ്ച്ചപ്പാടിന്, ഹോണ്ട ടൂവീലേഴ്സ് കൂടുതല് പ്രാധാന്യം നല്‍കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്ഷിപ്പിന്റെ പ്രോ-സ്റ്റോക്ക് 165 സിസി വിഭാഗത്തില് പരിചയസമ്പന്നരായ രാജീവ് സേതു, സെന്തില്‍ കുമാര്‍ എന്നീ റൈഡര്‍മാരെ അണിനിരത്തി, മൂന്നാം കിരീടമാണ് ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീം ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, കഴിവുള്ള യുവ റൈഡര്‍മാരെ ഇന്ത്യയുടെ ഭാവി സ്റ്റാര് റൈഡര്‍മാരായി രൂപപ്പെടുത്തുന്നതിലും, പരിപോഷിപ്പിക്കുന്നതിലും ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2021 ശ്രദ്ധ കേന്ദ്രീകരിക്കും.

12 ഭാവിതലമുറ റൈഡര്‍മാര്‍ ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്എസ്എഫ് 250 ആര് വിഭാഗത്തില് അണിനിരക്കും. സിബിആര് 150 ആര് വിഭാഗത്തില് ഇതാദ്യമായി 11കാരന് അശ്വിന് വിവേക് ഉള്പ്പെടെ 14 റൈഡര്മാരും മത്സരിക്കും. ഇന്ത്യയില് മോട്ടോര്സ്പോര്ട്സ് സംസ്കാരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളില് ഒരുപടി കൂടി കടന്ന്, ഹോണ്ട ഹോര്നെറ്റ് 2.0 വണ് മേക്ക് റേസും ഹോണ്ട ടൂവീലേഴ്സ് ഇത്തവണ ട്രാക്കില് അവതരിപ്പിക്കും. 15 റൈഡര്മാര് പങ്കെടുക്കുന്ന റേസ്, റേസിങ് പ്രേമികള്ക്ക് വലിയ ആവേശം പകരും.

ഇന്ത്യന് നാഷണല് മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്ഷിപ്പിന്റെ എല്ലാ വിഭാഗങ്ങളിലുമൂടെയുള്ള ഒരു ഓള്‍ റൗണ്ടര്‍ ലൈനപ്പുമായി, സീസണിന് തങ്ങള്‍ തയാറാണെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള് ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. റൈഡേഴ്സിന്റെ കഠിനാധ്വാനത്തില് ഞങ്ങള്ക്ക് ആത്മവിശ്വാസമുണ്ടെന്നും ഈ വാരാന്ത്യത്തില് നിരവധി സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!