സിബി200എക്‌സിന്റെ വിതരണം ആരംഭിച്ച് ഹോണ്ട ടൂവീലേഴ്‌സ്

By Web TeamFirst Published Sep 8, 2021, 7:37 PM IST
Highlights

'റെഡ് വിങ്' ഡീലര്‍ഷിപ്പുകളിലൂടെയാണ് വിതരണം ആരംഭിച്ചതെന്നും ഫരീദാബാദിലെ ഹോണ്ട ഡീലര്‍ഷിപ്പില്‍ ആദ്യ ഉപഭോക്താവിന് താക്കോല്‍ കൈമാറിയെന്നും കമ്പനി അറിയിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്‌സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു. കമ്പനിയുടെ 'റെഡ് വിങ്' ഡീലര്‍ഷിപ്പുകളിലൂടെയാണ് വിതരണം ആരംഭിച്ചതെന്നും ഫരീദാബാദിലെ ഹോണ്ട ഡീലര്‍ഷിപ്പില്‍ ആദ്യ ഉപഭോക്താവിന് താക്കോല്‍ കൈമാറിയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നതിനായി റൈഡര്‍മാരെ പ്രേരിപ്പിക്കുന്നതിനും ദൈനംദിന യാത്ര എളുപ്പമാക്കുന്നതിനുമായി നിര്‍മ്മിച്ച ഒരു മികച്ച മോട്ടോര്‍സൈക്കിളാണ് പുതിയ സിബി200എക്‌സ് എന്ന് കമ്പനി പറയുന്നു.  അവതരിപ്പിച്ച ദിവസം മുതല്‍ പുതു തലമുറ ഉപഭോക്താക്കളില്‍ നിന്നും തങ്ങളുടെ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഒട്ടേറെ വിളികളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുകയും ആളുകള്‍ ജോലിക്കും വിനോദങ്ങള്‍ക്കുമായി ഇറങ്ങി തുടങ്ങിയതോടെ അവര്‍ പ്രതീക്ഷകള്‍ക്കൊത്ത മോട്ടോര്‍സൈക്കിള്‍ ഉറ്റു നോക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

അഡ്‌വാന്‍സ്ഡ് 184സിസി പിജിഎം-എഫ്‌ഐ എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.7 കിലോവാട്ട് പുറപ്പെടുവിക്കുന്നു. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് സെലെന്‍ സില്‍വര്‍ മെറ്റാലിക്ക്, സ്‌പോര്‍ട്ട്‌സ് റെഡ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. 1,44,500 രൂപയാണ് വില (എക്‌സ്-ഷോറൂം, ഗുരുഗ്രാം, ഹരിയാന). ആറു വര്‍ഷത്തെ വാറന്റിയുണ്ട് മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ്, മൂന്ന് വര്‍ഷത്തെ ഒപ്ഷണല്‍ അധിക വാറന്‍റി ഉള്‍പ്പെടെയാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!