ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

By Web TeamFirst Published Sep 8, 2021, 5:04 PM IST
Highlights

ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് താരത്തിന്‍റെ ഗാരേജിലേക്ക് എത്തുന്നത്.  

മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ടൊയോട്ട പ്രേമം പ്രസിദ്ധമാണ്. ടൊയോട്ട ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള അത്യാഡംബര എസ്‍യുവിയായ വെല്‍ഫെയറിലാണ് അടുത്തകാലത്തായി അദ്ദേഹത്തിന്റെ പതിവ് യാത്രകളത്രയും.  ഇപ്പോഴിതാ പുതിയ ഒരു ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. 

മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബാണ് ഇക്കാര്യം ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. താരം വാഹനം ഏറ്റു വാങ്ങുന്നതിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.  ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് താരത്തിന്‍റെ ഗാരേജിലേക്ക് എത്തുന്നത്.  

ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്.  ഏകദേശം 24.99 ലക്ഷം രൂപയാണ് ഈ ക്രിസ്റ്റയുടെ കൊച്ചി എക്സ് ഷോറൂം വില.

മോഹന്‍ലാലിന്റെ ഗ്യാരേജിലെത്തുന്ന ആദ്യ ഇന്നോവയല്ലിത്. നിലവില്‍ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ അദ്ദേഹത്തിന്‍റെ ഗാരേജില്‍ ഉണ്ട്. ഇതു കൂടാതെയാണ് പുതിയ ഇന്നോവയും അദ്ദേഹം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നോവകളയും ടൊയോട്ടൊയുടെ ആഡംബര എംപിവിയായ വെല്‍ഫയറും കൂടാതെ ടൊയോട്ടയുടെ തന്നെ എസ്‍യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!