Honda Activa : ആക്ടിവയ്ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട

Web Desk   | Asianet News
Published : Feb 18, 2022, 12:47 PM IST
Honda Activa : ആക്ടിവയ്ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട

Synopsis

ഇപ്പോള്‍ സ്‍കൂട്ടര്‍ വാങ്ങുന്നവർക്ക് ഈ ക്യാഷ്ബാക്ക് ലഭിക്കും എന്ന് റിപ്പോര്‍ട്ട് 

ജാപ്പനീസ് (Japanese) ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ (Honda Two Wheelers India) തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ ഉൽപ്പന്നമായ ആക്ടിവയ്ക്ക് (Honda Activa) പ്രത്യേക ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. ഇപ്പോള്‍ സ്‍കൂട്ടര്‍ വാങ്ങുന്നവർക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും എന്ന് ബൈക്ക് വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ഇടപാട് തുകയായ 30,000 രൂപയ്ക്ക് അഞ്ച് ശതമാനം (5,000 രൂപ വരെ) ക്യാഷ്ബാക്ക് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ വാഗ്ദാനം ചെയ്യും. തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള EMI ഇടപാടുകൾക്ക് മാത്രമേ ഈ ഓഫർ സാധുതയുള്ളൂ.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

കൂടാതെ, 3,999 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്‌മെന്റും 5-ലക്ഷം രൂപയുടെ ഇൻഷുറൻസുമായി കമ്പനി ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഈ സ്കീം 2022 ജനുവരി 31 മുതൽ മാർച്ച് 31 വരെ സാധുതയുള്ളതാണ് എന്നും തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഇത് ലഭ്യമാണ് എന്നും ബൈക്ക് വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോണ്ട CB500X-ന്റെ വില ഒരു ലക്ഷം രൂപ കുറച്ചു

ആക്ടിവ 6G, ആക്ടിവ 125 എന്നിങ്ങനെ ആക്ടിവ ശ്രേണിയിൽ നിലവിൽ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു .  കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമാണ് ആക്ടിവ 6G.  7.68bhp-യും 8.79Nm-ഉം നൽകുന്ന 109.51cc, എയർ-കൂൾഡ് എഞ്ചിനാണ് ആക്ടിവ 6G ഉപയോഗിക്കുന്നത്.  കൂടുതൽ പ്രീമിയം മോഡല്‍ ആയ ആക്ടിവ 125 ന് 8.18 ബിഎച്ച്പിയും 10.3 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 124 സിസി എയർ കൂൾഡ് എഞ്ചിനാണ് കരുത്തു പകരുന്ന ഹൃദയം. 

ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട
കൊച്ചി: സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്‍സ് ഇന്ത്യ (Honda 2Wheelers India) ആക്ടീവ125 പ്രീമിയം എഡിഷന്‍ (Activa 125 Premium Edition) അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡ്രം  അലോയിക്ക്  78,725 രൂപയും,ആക്ടീവ125 പ്രീമിയം എഡിഷന്‍  ഡിസ്‌ക്  വേരിയന്റിന് 82,280 രൂപയുമാണ് ദില്ലി എക്സ്-ഷോറൂം വില.

അമേരിക്കയിലും ഈ ഇന്ത്യന്‍ നിര്‍മ്മിത ബൈക്ക് വില്‍ക്കാന്‍ ഹോണ്ട

ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍ മുന്‍ കവറുകളില്‍ നിന്ന് സൈഡ് പാനലുകളിലേക്ക് വിസ്‍തൃതമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷന് ഒപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്. ആകര്‍ഷകമായി  രൂപകല്‍പന ചെയ്‍തിരിക്കുന്ന എല്‍ഇഡി ഹെഡ്‍ലാമ്പ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കൂട്ടറിന് ഭംഗിയേകുന്നു. പേള്‍ അമേസിങ് വൈറ്റ് ആന്‍ഡ് മാറ്റ് മാഗ്നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് ആന്‍ഡ് മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ആക്ടീവ125 പ്രീമിയം എഡിഷന്‍ ലഭ്യമാവും.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

ആക്ടീവ എന്ന ബ്രാന്‍ഡ് ലോഞ്ച് ചെയ്‍തതുമുതല്‍ മാറ്റത്തിന്റെ യഥാര്‍ഥ വഴികാട്ടിയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. ആക്ടീവ കുടുംബത്തിലേക്കുള്ള ഓരോ പുതിയ കൂട്ടിച്ചേര്‍ക്കലുകളിലും, അതിന്റെ ഉല്‍പ്പന്ന നിലവാരത്തിലും വിശ്വാസ്യതയിലുമുള്ള ആധിപത്യം ഹോണ്ട തുടര്‍ന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യഥാര്‍ഥ സഹയാത്രികന്‍ എന്ന നിലയില്‍ രാജ്യത്തുടനീളമുള്ള ടൂവീലര്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ആക്ടീവ നിറവേറ്റിയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

കാറുകള്‍ക്ക് 35,000 രൂപ വരെ കിഴിവുമായി ഹോണ്ട

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ