ആക്ടിവ യുഗം അസ്‍തമനത്തിലേക്കോ? അമ്പരപ്പിക്കും വില്‍പ്പന കണക്കുകള്‍!

Web Desk   | Asianet News
Published : Aug 23, 2020, 09:14 AM ISTUpdated : Aug 23, 2020, 09:22 AM IST
ആക്ടിവ യുഗം അസ്‍തമനത്തിലേക്കോ? അമ്പരപ്പിക്കും വില്‍പ്പന കണക്കുകള്‍!

Synopsis

കഴിഞ്ഞ 19 വര്‍ഷങ്ങളായി ജനഹൃദയങ്ങളിലൂടെ കുതിച്ചുപായുന്ന വാഹനത്തിന് അടുത്തകാലത്തായി പ്രിയം കുറയുന്നുോ

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ)യുടെ രാജ്യത്തെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ആക്ടിവ. കഴിഞ്ഞ 19 വര്‍ഷങ്ങളായി ജനഹൃദയങ്ങളിലൂടെ കുതിച്ചുപായുന്ന വാഹനത്തിന് അടുത്തകാലത്തായി പ്രിയം അല്‍പ്പം കുറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് ഹോണ്ട ആക്ടീവയുടെ അടിപതറിത്തുടങ്ങിയെന്ന് വ്യക്തമാകുന്നത്. ജൂലൈ മാസത്തില്‍ കമ്പനിക്ക് 51.21 ശതമാനം വില്‍പ്പന ഇടിവ് സംഭവിച്ചു എന്ന് കമ്പനിയുടെ വില്‍പ്പന കണക്കുകളെ ഉദ്ദരിച്ച് റഷ് ലൈന്‍, ഗാഡി വാഡി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തു നിന്നും ആക്ടിവ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ജൂലൈ മാസത്തെ കണക്കുകള്‍ അനുസരിച്ച് ഒന്നും രണ്ടു സ്ഥാനങ്ങളില്‍ ഹീറോ സ്പ്ലെന്‍ഡര്‍, ഹീറോ എച്ച് എഫ് എന്നീ മോഡലുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആക്ടിവ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ സ്‍കൂട്ടര്‍ വില്‍പ്പനയില്‍ ഇപ്പോഴും ആക്ടിവ തന്നെയാണ് ഒന്നാമത്. ടിവിഎസ് ജൂപ്പിറ്റര്‍, ഹോണ്ട ഡിയോ തുടങ്ങിയവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

അതേസമയം വില്‍പ്പന ഇടിഞ്ഞെങ്കിലും ആക്ടിവ തന്നെയാണ് ഹോണ്ടയുടെ ഇന്ത്യയിലെ ആകെ വില്‍പ്പനയെ തുണച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ൽ ഗീയർരഹിത സ്‍കൂട്ടറായ ആക്ടീവയെ എച്ച് എം എസ് ഐ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വമ്പന്‍ ജനപ്രീതി വളരെ എളപ്പമാണ് വാഹനം നേടിയെതുട്ടത്. 2020 ജനുവരിയിൽ ആണ് കമ്പനി ആക്ടിവ 6ജിയെ വിപണിയിലെത്തിച്ചത്. നിരവധി പരിഷ്‍കാരങ്ങളോടെയാണ് ആക്ടിവ 6ജി എത്തുന്നത്. 

അതേസമയം വാര്‍ഷിക വില്‍പ്പനയില്‍ ആണ് 51.2 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നതെന്നും പ്രതിമാസ കണക്കുകള്‍ പരിശോധിച്ചാല്‍ 2020 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 2.31 ശതമാനത്തിന്റെ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. 

കൊവിഡ് വ്യാപനം ഉള്‍പ്പെടെ നിലവിലെ സാഹചര്യമാണ് വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നതെന്നും പ്രശ്‍നങ്ങള്‍ മാറുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്  കമ്പനി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ