പുതിയ സര്‍വീസ് പാക്കേജുകളുമായി സ്‌കോഡ

By Web TeamFirst Published Aug 22, 2020, 4:09 PM IST
Highlights

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജുകള്‍ അവതരിപ്പിച്ചു

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജുകള്‍ അവതരിപ്പിച്ചു. 'സൂപ്പര്‍കെയര്‍' എന്നാണ് പദ്ധതിയുടെ പേര്. പുതിയ പദ്ധതി മോഡലുകളെ ആശ്രയിച്ച് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഉപഭോക്താക്കള്‍ക്ക് സേവനത്തിനായി ഇന്ത്യയിലെ എല്ലാ അംഗീകൃത സ്‌കോഡ ഡീലര്‍ഷിപ്പുകളിലും ക്ലെയിം ചെയ്യാന്‍ കഴിയും. ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളും പണരഹിത സേവനങ്ങളും കമ്പനി പുനര്‍വില്‍പ്പന സമയത്ത് തുടര്‍ന്നുള്ള ഉടമയ്ക്ക് കൈമാറാനുള്ള സാധ്യതയും വാഗ്ദാനം ചെയ്യുന്നു. സര്‍ട്ടിഫൈഡ് സ്‌കോഡ ടെക്‌നീഷ്യന്‍മാര്‍ ചെയ്യുന്ന ജോലികള്‍ക്കൊപ്പം രണ്ട് വര്‍ഷമോ പരിധിയില്ലാത്ത കിലോമീറ്റര്‍ പാര്‍ട്ട് വാറണ്ടിയോ ഉള്ള ആധികാരിക ഫിറ്റിംഗുകള്‍ ഉറപ്പുനല്‍കുന്നു.

രണ്ട് വേരിയന്റുകളില്‍ സ്‌കോഡ സൂപ്പര്‍കെയര്‍ സേവന പാക്കേജുകള്‍ ലഭ്യമാണ്. 2 വര്‍ഷം, 4 വര്‍ഷത്തെ പാക്കേജ് എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകള്‍. 4 വര്‍ഷത്തെ പാക്കേജുകള്‍ 29,999 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. പാക്കേജുകള്‍ തമ്മിലുള്ള വ്യത്യാസം സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സ് ആണ്. 2 വര്‍ഷത്തെ പാക്കേജ് ഒരൊറ്റ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. ഇത് 15,777 രൂപയില്‍ ആരംഭിക്കുന്നു.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനായി രാജ്യത്തെ കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം സ്‍കോഡ വിപുലീകരിച്ചിരുന്നു.

ഈ വർഷം ആദ്യം, കമ്പനി അതിന്റെ കേന്ദ്രീകൃത ബുക്കിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. മൈ-സ്‌കോഡ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് തന്നെ ഇഷ്ട സ്കോഡ വാഹനം തിരഞ്ഞെടുക്കാനുള്ള സൗകര്യം പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.  വെബ്‌സൈറ്റിൽ സൈൻ അപ്പ് ചെയ്യുന്നതിന് ലഭ്യമായ ഒരു തത്സമയ കൺസൾട്ടേഷൻ സ്യൂട്ടും കോൺടാക്റ്റ്ലെസ് വെർച്വൽ പ്രൊഡക്ട് പ്രദർശന ഓപ്ഷനും ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നു.

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും അടുത്തിടെയാണ് തമ്മില്‍ ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.  

click me!