വാങ്ങാനാളില്ല, ഈ കാറിന്‍റെ ഉല്‍പ്പാദനം നിര്‍ത്തി

By Web TeamFirst Published Apr 6, 2020, 3:12 PM IST
Highlights

ബിആര്‍-വി എസ്‍യുവിയുടെ ഉല്‍പ്പാദനം  ജാപ്പനീന് വാഹന നിർമ്മാതാക്കളായ ഹോണ്ട നിർത്തലാക്കിയതായി റിപ്പോര്‍ട്ട്

ബിആര്‍-വി എസ്‍യുവിയുടെ ഉല്‍പ്പാദനം  ജാപ്പനീന് വാഹന നിർമ്മാതാക്കളായ ഹോണ്ട നിർത്തലാക്കിയതായി റിപ്പോര്‍ട്ട്. 2020 ഏപ്രിൽ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന ബിഎസ്6 എമിഷൻ നിലവാരത്തിലേക്ക് വാഹനം പരിഷ്കരിച്ചിട്ടില്ല. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് BR-V നീക്കം ചെയ്തു. നിലവിലുള്ള സിറ്റി, സിവിക്, CR-V എന്നിവയുടെ ബിഎസ് 6 ഡീസൽ പതിപ്പും ഹോണ്ട നീക്കം ചെയ്തിട്ടുണ്ട്. ഇവ മൂന്നിലും ബിഎസ്6 പെട്രോൾ പതിപ്പുകൾ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

2016 -ലാണ് ഹോണ്ട BR-V വിപണിയിൽ എത്തുന്നത്. എസ്‌യുവിയുടെ പ്രചോദനം ഉൾക്കൊണ്ട എംപിവിയോടുള്ള ആദ്യ പ്രതികരണം മികച്ചതായിരുന്നു. കൂടുതൽ കഴിവുള്ളതും സവിശേഷതകളുള്ളതുമായ എതിരാളികൾ വന്നതോടെ BR-V താഴ്ന്ന പ്രകടനം കാഴ്ചവെക്കുന്ന മോഡലുകളിൽ ഒന്നായി മാറി.

വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന ഇന്ത്യയിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റി പുതിയ മോഡലിനൊപ്പം പുതിയ ബിഎസ്6 കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഒരുങ്ങിയിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാർച്ചിൽ നടക്കാനിരുന്ന ലോഞ്ച് കമ്പനി മാറ്റി വെച്ചിരിക്കുകയാണിപ്പോൾ. അധികം താമസിയാതെ സിവിക്, CR-V എന്നീ മോഡലുകൾക്കും ബിഎസ് VI ഡീസൽ പതിപ്പുകൾ പുറത്തിറക്കും. കമ്പനി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്ന WR-V ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിയാൽ VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

click me!