ഹോണ്ട കാറുകളുടെ വില്‍പ്പന കൂടി

Web Desk   | Asianet News
Published : Nov 05, 2020, 02:58 PM IST
ഹോണ്ട കാറുകളുടെ വില്‍പ്പന കൂടി

Synopsis

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ 2020 ഒക്ടോബര്‍ മാസത്തിലെ പ്രതിമാസ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ 2020 ഒക്ടോബര്‍ മാസത്തിലെ പ്രതിമാസ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനി പ്രതിമാസം 5.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 ഒക്ടോബറില്‍ ഹോണ്ട കാര്‍സ് 10,836 യൂണിറ്റുകള്‍ വിറ്റു. 2020 സെപ്റ്റംബര്‍ മാസത്തില്‍ 10,199 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഇത് 2020 ഒക്ടോബറിലെ വില്‍പ്പനയേക്കാള്‍ 637 കുറവാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,010 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

2020 ഒക്ടോബറില്‍ ഹോണ്ട 84 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. എന്നിരുന്നാലും, കയറ്റുമതി പ്രവര്‍ത്തനം ഉടന്‍ രാജ്യത്ത് വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കൂടുതല്‍ മോഡല്‍ കയറ്റുമതി ചെയ്യുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ