മുഴുവൻ ഹോണ്ട കാറുകൾക്കും E20 പെട്രോൾ സർട്ടിഫിക്കേഷൻ

Published : Feb 10, 2025, 12:51 PM IST
മുഴുവൻ ഹോണ്ട കാറുകൾക്കും E20 പെട്രോൾ സർട്ടിഫിക്കേഷൻ

Synopsis

ഹോണ്ട കാർസ് ഇന്ത്യയുടെ എല്ലാ മോഡലുകളും ഇപ്പോൾ E20 പെട്രോൾ ഉപയോഗിക്കാവുന്നതാണ്. 2009 ജനുവരി 1 മുതൽ നിർമ്മിച്ച എല്ലാ കാറുകളും E20 കംപ്ലയിന്റാണ്, ഇത് ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കാൻ അനുവദിക്കുന്നു.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യയ്ക്ക് E20 (20 ശതമാനം എത്തനോൾ കലർന്ന) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുൾപ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതിൽ ഉൾപ്പെടും. 2009 ജനുവരി 1 മുതൽ നിർമ്മിച്ച എല്ലാ കാറുകളും E20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട് . അതിനാൽ പഴയ ഹോണ്ട കാറുകളിൽ പോലും ഹോണ്ട ഉപഭോക്താക്കൾക്ക് E20 പെട്രോൾ ഉപയോഗിക്കാൻ കഴിയും.

2025 ഏപ്രിൽ 1- ന് മുമ്പ് എല്ലാ ജ്വലന എഞ്ചിനുകൾക്കും E20 പാലിക്കൽ നിർബന്ധമാണെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതായത്, എല്ലാ വാഹനങ്ങൾക്കും 20 ശതമാനം എത്തനോൾ, 80 ശതമാനം പെട്രോളിന്റെ ഇന്ധന മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും.

ഹോണ്ട കാർസിന് ഇന്ത്യയിൽ, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ  പ്രതിജ്ഞാബദ്ധരാണെന്നും കൂടാതെ 2009 ജനുവരി മുതൽ തങ്ങളുടെ എല്ലാ കാറുകളും E20 മെറ്റീരിയലുമായി പൊരുത്തപ്പെടുന്നുവെന്നും ഈ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് യാതൊരു മാറ്റങ്ങളുമില്ലാതെ പരിസ്ഥിതി സൗഹൃദ E20 ഇന്ധനം തടസ്സമില്ലാതെ സ്വീകരിക്കാൻ പ്രാപ്‍തമാക്കുന്നുവെന്നും പാൻ ഇന്ത്യ E20 ഇന്ധന ആമുഖത്തിന് മുന്നോടിയായി കമ്പനിയുടെ എല്ലാ നിലവിലുള്ള മോഡലുകൾക്കുമുള്ള ഏറ്റവും പുതിയ കംപ്ലയൻസ് സർട്ടിഫിക്കേഷൻ, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ നടപ്പിലാക്കുക എന്ന ഇന്ത്യാ ഗവൺമെന്റിന്റെ ലക്ഷ്യവുമായി യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹോണ്ട ഇന്ത്യയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കി. 13.30 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജനപ്രിയ സെഡാന്‍റെ ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇത് ഒരു പ്രത്യേക പതിപ്പായതിനാൽ, എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും. ഹോണ്ട് സിറ്റിയുടെ V, VX ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷൻ. ഇത് മാനുവൽ, ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ലഭ്യമാണ്. സിറ്റി അപെക്‌സ് എഡിഷൻ V മാനുവൽ, സിവിടി ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് യഥാക്രമം 13.30 ലക്ഷം രൂപയും 14.55 ലക്ഷം രൂപയുമാണ് വില. VX MT, VX CVT എന്നീ പ്രത്യേക പതിപ്പുകൾ യഥാക്രമം 14.37 ലക്ഷം രൂപയ്ക്കും 15.62 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്.

ആഡംബര ബീജ് ഇൻ്റീരിയറുകൾ, ലെതറെറ്റ് ഇൻസ്ട്രുമെൻ്റ് പാനൽ, ലെതറെറ്റ് കൺസോൾ ഗാർണിഷ്, ലെതറെറ്റ് ഡോർ പാഡിംഗ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം ഇൻ്റീരിയർ പാക്കേജുമായാണ് സിറ്റിയുടെ പുതിയ പ്രത്യേക പതിപ്പ് വരുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഈ പ്രത്യേക പതിപ്പിന്റെ ക്യാബിനിൽ ബീജ് നിറത്തിലുള്ള ഇന്റീരിയർ കാണാൻ കഴിയും. ഇൻസ്ട്രുമെൻ്റ് പാനലിലും ഡോർ പോക്കറ്റിലും ഏഴ് നിറങ്ങളിലുള്ള റിഥമിക് ആംബിയൻ്റ് ലൈറ്റുകൾ അതിൻ്റെ പ്രീമിയം ഫീലും ആകർഷകത്വവും വർദ്ധിപ്പിക്കുന്നു. ഈ പരിമിത പതിപ്പിന് അപെക്‌സ് എഡിഷനിൽ എക്‌സ്‌ക്ലൂസീവ് സീറ്റ് കവറുകളും കുഷനുകളും ലഭിക്കുന്നു.  പുതിയ ഹോണ്ട സിറ്റി അപെക്സ് എഡിഷൻ്റെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും സാധാരണ മോഡലിന് സമാനമാണ്. എങ്കിലും ഫെൻഡറുകളിലും ട്രങ്കിലും ഇതിന് പ്രത്യേക അപെക്സ് പതിപ്പ് ബാഡ്‍ജ് ലഭിക്കുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ