കഴിഞ്ഞ മാസം ഈ കാർ വാങ്ങിയത് വെറും 16 പേർ മാത്രം!

Published : Feb 10, 2025, 12:12 PM IST
കഴിഞ്ഞ മാസം ഈ കാർ വാങ്ങിയത് വെറും 16 പേർ മാത്രം!

Synopsis

2025 ജനുവരിയിൽ ഹ്യുണ്ടായ് അയോണിക് 5 വിൽപ്പന വെറും 16 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ 95 യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന ഈ ഇലക്ട്രിക് കാറിന്റെ വിൽപ്പനയിൽ 83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

മാരുതി സുസുക്കി കഴിഞ്ഞാൽ ഇന്ത്യയിലെ കാർ വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. 13.4 ശതമാനം വിപണി വിഹിതവുമായി ഈ കമ്പനി ടാറ്റ മോട്ടോഴ്‌സിനേക്കാൾ മുന്നിലാണ്. 2025 ജനുവരിയിൽ ഹ്യുണ്ടായി മൊത്തം 54,003 യൂണിറ്റുകൾ വിറ്റു. 2024 ജനുവരിയിലെ 57,115 യൂണിറ്റുകളെ അപേക്ഷിച്ച് 5.4 ശതമാനം കുറവ്. എങ്കിലും, 2024 ഡിസംബറിൽ വിറ്റ 42,208 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 28 ശതമാനം പ്രതിമാസ വളർച്ച ലഭിച്ചു. പുതിയ ഹ്യുണ്ടായി ക്രെറ്റ ഉൾപ്പെടെയുള്ളവ കമ്പനിയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു. എന്നാൽ വിൽപ്പനയിൽ 80 ശതമാനത്തിലധികം ഇടിവ് നേരിട്ട ഒരു മോഡലും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 16 ഉപഭോക്താക്കൾ മാത്രം വാങ്ങിയ ഹ്യുണ്ടായി അയോണിക് 5 ആണത്. ഈ കാറിന്‍റെ വിൽപ്പന റിപ്പോർട്ട് നോക്കാം.

2025 ജനുവരിയിൽ ഹ്യുണ്ടായ് അയോണിക് 5 വിൽപ്പന 16 യൂണിറ്റായി കുറഞ്ഞു. ഇത് പ്രതിമാസം 33.33 ശതമാനം ഇടിവാണ്. കഴിഞ്ഞ വർഷം 2024 ജനുവരിയിൽ ഇതിന്റെ 95 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. അതായത് ഈ ഇവിയുടെ വിൽപ്പന ഏകദേശം 83 ശതമാനം കുറഞ്ഞു. അതേസമയം, അതിന്റെ വിൽപ്പനയിൽ പ്രതിമാസം 33 ശതമാനം കുറവുണ്ടായി. ഇനി നമുക്ക് അതിന്റെ കഴിഞ്ഞ ആറുമാസത്തെ വിൽപ്പന റിപ്പോർട്ട് പരിശോധിക്കാം.

മാസം, വിറ്റുവരവ് നമ്പർ എന്ന ക്രമത്തിൽ

2024 ഓഗസ്റ്റ് - 40
2024 സെപ്റ്റംബർ -  31
2024 ഒക്ടോബർ - 32
2024 നവംബർ - 22
2024 ഡിസംബർ- 24
2025 ജനുവരി-16

മുകളിലുള്ള ചാർട്ട് നോക്കുമ്പോൾ, കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തിയത് 2025 ജനുവരിയിലാണ്. അന്ന് അതിന്റെ വിൽപ്പന 16 യൂണിറ്റായി കുറഞ്ഞു. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, അതിന്റെ ഏറ്റവും ഉയർന്ന വിൽപ്പന 2024 ഓഗസ്റ്റിലായിരുന്നു, അന്ന് 40 യൂണിറ്റിലധികം വിറ്റഴിക്കപ്പെട്ടു, അതേസമയം ഒരു വർഷം മുമ്പ് 2024 ജനുവരിയിൽ 95 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു.

ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോർ, റേഞ്ച്
ഹ്യുണ്ടായി അയോണിക് 5 ഇവിക്ക് 72.6 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് ഒരൊറ്റ മോട്ടോറിൽ നിന്ന് 217ps പവറും 350Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. ഇതൊരു പിൻ-വീൽ-ഡ്രൈവ് കാറാണ്. ഈ ഇവി ഫുൾ ചാർജിൽ 631 കിലോമീറ്റർ സഞ്ചരിക്കും. എന്ന ശ്രേണി നൽകുന്നു. 150 kW ചാർജർ വഴി 21 മിനിറ്റിനുള്ളിൽ ഈ ഇ-കാർ പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യപ്പെടും. അതേസമയം, 50 kW ചാർജർ ഉപയോഗിച്ച് ഒരുമണിക്കൂറിനകം ചാർജ്ജ് ചെയ്യാം. 

വില
ഹ്യുണ്ടായി അയോണിക് 5 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 46.05 ലക്ഷം രൂപയാണ്. ഹ്യുണ്ടായി അയോണിക് 5 ന് ഡിസ്‌കൗണ്ട് ഓഫറും ലഭ്യമാണ്. അതിനാൽ ഈ കാറിൽ ഉപഭോക്താക്കൾക്ക് രണ്ടുലക്ഷം രൂപ വരെ ലാഭിക്കാം.


 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ