വരുന്നൂ ഹോണ്ടയുടെ പുത്തൻ മിഡ്-സൈസ് എസ്‍യുവി

By Web TeamFirst Published Jan 10, 2023, 5:43 PM IST
Highlights

023 ഏപ്രിൽ - മെയ് മാസങ്ങളിൽ പുതിയ ഹോണ്ട എസ്‌യുവി അരങ്ങേറ്റം കുറിക്കുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. ഹോണ്ടയുടെ എതിരാളിയായ ക്രെറ്റയുടെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 2023 ഉത്സവ സീസണിൽ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയുടെ ക്രെറ്റയ്‌ക്കെതിരെ മത്സരിക്കാൻ പുതിയൊരു മോഡലുമായി ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രം ഹോണ്ട കാർസ് ഇന്ത്യ പുറത്തിറക്കി. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയ്‌ക്കെതിരെയും ഈ മോഡൽ മത്സരിക്കും. 2023 ഏപ്രിൽ - മെയ് മാസങ്ങളിൽ പുതിയ ഹോണ്ട എസ്‌യുവി അരങ്ങേറ്റം കുറിക്കുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. ഹോണ്ടയുടെ എതിരാളിയായ ക്രെറ്റയുടെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 2023 ഉത്സവ സീസണിൽ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടീസർ മുൻവശത്തെ സിഗ്‌നേച്ചർ ബാഡ്‍ജ്, എൽഇഡി ഡിആർഎൽ, ഉയർത്തിയ ബോണറ്റ് ഉള്ള വിശാലമായ റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന മൾട്ടി-സ്ലാറ്റ് ഗ്രില്‍ തുടങ്ങിയവ കാണിക്കുന്നു. കൂപ്പെ പോലെയുള്ള റൂഫ് ലൈനും വലിയ ടയറുകളുള്ള വീൽ ആർച്ചുകളിൽ സ്‌പോർട്ടി ക്ലാഡിംഗും മോഡലിന് ഉണ്ടെന്ന് തോന്നുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഹോണ്ട എച്ച്ആർ-വിയുമായി എസ്‌യുവി അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ പങ്കിട്ടേക്കാം . എച്ച്ആർ-വിക്ക് മധ്യഭാഗത്ത് മെഷുള്ള വീതിയേറിയ താഴ്ന്ന ബമ്പർ, ഷഡ്ഭുജ പാറ്റേണുള്ള കൂടുതൽ കോണീയ ഗ്രിൽ, വെർട്ടിക്കൽ എയർ ഇൻലെറ്റുകൾ, നീളമുള്ള ബോണറ്റ് എന്നിവയുണ്ട്.

പുത്തൻ ഹോണ്ട എസ്‌യുവി, അറിയേണ്ട ആറ് പ്രധാന വിശദാംശങ്ങൾ

എന്നിരുന്നാലും, പുതിയ ഹോണ്ട എസ്‌യുവിക്ക് വ്യത്യസ്‍ത ബോഡി പാനലുകൾ ഉണ്ടായിരിക്കും. ഇതിന് ഏകദേശം 4.2 മുതല്‍ 4.3 മീറ്റർ വരെ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അമേസ് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലായിരിക്കും ഇടത്തരം എസ്‌യുവി രൂപകൽപ്പന ചെയ്യുക. 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) തുടങ്ങിയ ഫീച്ചറുകൾ ഓഫറില്‍ ഉണ്ടാകും.

ഇന്ത്യൻ വിപണിയിൽ നഷ്‍ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാൻ പാടുപെടുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. കഴിഞ്ഞ 2022 കലണ്ടര്‍ വര്‍ഷത്തിൽ കമ്പനി ഒരു ലക്ഷത്തിൽ താഴെ കാറുകൾ വിറ്റു. ഏകദേശം 2.5 ശതമാനം വിപണി വിഹിതമുണ്ട്. 2023 ഏപ്രിൽ മുതൽ പുതിയ BS6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ കാരണം, വില്‍പ്പന കുറവായ ജാസ്, WR-V, അമേസ് ഡീസൽ, നാലാം തലമുറ സിറ്റി സെഡാൻ എന്നിവ ബ്രാൻഡ് ഉടൻ തന്നെ നിർത്തലാക്കും. ഇതിനുശേഷം, ഹോണ്ടയുടെ അഞ്ചാം തലമുറ സിറ്റിയും, അമേസ് പെട്രോളും മാത്രമേ ഉണ്ടാകൂ. പെട്രോള്‍ സിറ്റി ഹൈബ്രിഡും ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കുണ്ട്.

click me!