പുതിയ നിറങ്ങളിൽ CB150 വെര്‍സ അവതരിപ്പിച്ച് ഹോണ്ട

By Web TeamFirst Published Jun 18, 2021, 4:35 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ CB150 വെര്‍സ പുറത്തിറക്കി. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ CB150 വെര്‍സ പുറത്തിറക്കി. ഇന്തോനേഷ്യന്‍ വിപണിയില്‍ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. CB150 വെര്‍സ ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മാക്കോ മാറ്റ് ബ്ലാക്ക്, ബോള്‍ഡ് റെഡ്, മാസ്‌കുലിന്‍ ബ്ലാക്ക് എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്.

ഡയമണ്ട് സ്റ്റീല്‍ ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം. 150 സിസി എയര്‍-കൂള്‍ഡ് SOHC സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഹൃദയം. 13.04 bhp കരുത്തും 12.73 Nm ടോർക്കും ഈ എൻജിൻ സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ചേർത്തുവെയ്ക്കുന്നു. ഒരു ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും ഒരു ജോടി പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവല്‍ റിയര്‍ ഷോക്കുകളും ലഭിക്കുന്നു. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷക്കായി നൽകിയത്.

ട്യൂബ് ടയറുകളുള്ള സ്പോക്ക്ഡ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകളുള്ള കാസ്റ്റ് അലോയ് വീലുകള്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് CB150 വെര്‍സ എത്തുന്നത്. 129 കിലോഗ്രാമാണ് ആകെ ഭാരം. CB150 വെര്‍സയെ ഇന്ത്യയിലേക്ക് എത്തുമോ എന്ന് വ്യക്തമല്ല. 2021 ഗോള്‍ഡ് വിംഗിനെ അടുത്തിടെയാണ് ഇന്ത്യയിൽ എത്തിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!