ഈ ഹോണ്ട കാറുകളുടെ വില കൂടി, പുതിയ വില അറിയാം

Published : Jan 31, 2025, 04:58 PM IST
ഈ ഹോണ്ട കാറുകളുടെ വില കൂടി, പുതിയ വില അറിയാം

Synopsis

ഹോണ്ട ഇന്ത്യയിലെ സിറ്റി, എലിവേറ്റ് മോഡലുകളുടെ വില 20,000 രൂപ വരെ വർദ്ധിപ്പിച്ചു. ഈ വർദ്ധനവ് സിറ്റിയുടെയും എലിവേറ്റിൻ്റെയും തിരഞ്ഞെടുത്ത വേരിയന്റുകളെ ബാധിക്കും, എന്നാൽ സിറ്റി ഹൈബ്രിഡിനെയോ എലിവേറ്റിൻ്റെ അടിസ്ഥാന മോഡലിനെയോ ബാധിക്കില്ല.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കാറുകളായ സിറ്റി, എലിവേറ്റ് എന്നിവയുടെ വില വർദ്ധിപ്പിച്ചു. 20,000 രൂപയോളമാണ് കൂടിയത്. ഉടൻ പ്രാബല്യത്തിൽ വരുന്ന ഈ വിലക്കയറ്റം  സിറ്റിയും എലിവേറ്റും വാങ്ങാനുള്ള ചെലവ് വർദ്ധിപ്പിക്കുന്നു. ഹോണ്ട നിലവിൽ സിറ്റിയെ മിഡ്-സൈസ് സെഡാൻ വിഭാഗത്തിലും എലവേറ്റ് എസ്‌യുവി വിഭാഗത്തിലും വിൽക്കുന്നു. അടുത്തിടെ വലിയ അപ്‌ഡേറ്റുകൾ ലഭിച്ച സബ്-4 മീറ്റർ കോംപാക്റ്റ് സെഡാൻ സെഗ്‌മെൻ്റിൽ അമേസും വിൽക്കുന്നു.

ഹോണ്ട സിറ്റി വില വർദ്ധന
1998 മുതൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നാണ് ഹോണ്ട സിറ്റി. രാജ്യത്തെ ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറയിലാണ് ഇപ്പോൾ വവിപണിയിൽ ഉള്ളത്. അതിൻ്റെ എക്സ്-ഷോറൂം വില 11.82 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. SV MT, V MT, VX MT, VX CVT, ZX MT, ZX CVT എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ 20000 രൂപ വരെ വിലവർദ്ധന ബാധിക്കും. 119 bhp കരുത്തും 145 Nm ടോ‍‍ർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്‍പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. 107 ബിഎച്ച്പി എഞ്ചിനുള്ള സിറ്റിയുടെ ഹൈബ്രിഡ് മോഡലിനെ വിലവർദ്ധന ബാധിച്ചിട്ടില്ല.

ഹോണ്ട എലിവേറ്റിൻ്റെ പുതിയ വില എത്രയാണ്?
മാനുവൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാൻസ്മിഷനുകളിൽ ഹോണ്ട എലിവേറ്റ് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. എട്ട് വേരിയൻ്റുകളാണ് ഈ കാറിൻ്റെ മാനുവലിൽ ഉള്ളത്. ഈ ഹോണ്ട കാറിൻ്റെ ഒരു മാനുവൽ വേരിയൻ്റിൻ്റെയും വില വർധിപ്പിച്ചിട്ടില്ല. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ആറ് വേരിയൻ്റുകളിൽ ഈ കാർ വരുന്നു. ഇതിൽ V, VX, ZX എന്നിവയുടെ എക്‌സ് ഷോറൂം വില 20,000 രൂപയോളം വർധിപ്പിച്ചു.

ഹോണ്ട എലിവേറ്റിൻ്റെ  അടിസ്ഥാന മോഡലിൻ്റെ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ അതിൻ്റെ മുൻനിര മോഡലിൻ്റെ വിലയിൽ മാറ്റം വരുത്തി. 11.69 ലക്ഷം രൂപയിൽ തുടങ്ങി 16.63 ലക്ഷം രൂപ വരെയാണ് ഇപ്പോൾ ഹോണ്ട എലിവേറ്റിൻ്റെ എക്‌സ്‌ഷോറൂം വില.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ