സിറ്റിക്ക് ഗൂഗിൾ അസിസ്റ്റ് സംവിധാനവുമായി ഹോണ്ട

By Web TeamFirst Published Aug 6, 2021, 10:30 PM IST
Highlights

ലോക്കേഷൻ, എസി പ്രവർ‍ത്തിപ്പിക്കൽ, ഡോർ ലോക്ക്, അൺലോക്ക്, ടയർപ്രെഷൻ മോണിറ്റർ, ബാറ്ററി ഹെൽറ്റ്, ഇന്ധന നില, മെയിന്റനൻസ് തുടങ്ങി 10 വിവരങ്ങളാണ് ശബ്‍ദ നിര്‍ദേശത്തിലൂടെ അറിയാൻ സാധിക്കുക

ജനപ്രിയ സെഡാന്‍ മോഡലായ സിറ്റിക്ക് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട ഗൂഗിൾ അസിസ്റ്റ് സൗകര്യം അവതരിപ്പിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കേഷൻ, എസി പ്രവർ‍ത്തിപ്പിക്കൽ, ഡോർ ലോക്ക്, അൺലോക്ക്, ടയർപ്രെഷൻ മോണിറ്റർ, ബാറ്ററി ഹെൽറ്റ്, ഇന്ധന നില, മെയിന്റനൻസ് തുടങ്ങി 10 വിവരങ്ങളാണ് ശബ്‍ദ നിര്‍ദേശത്തിലൂടെ അറിയാൻ സാധിക്കുക. ഹോണ്ട കണക്റ്റ് പ്ലാറ്റ്ഫോമിലും ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ജൂലൈയിലാണ് സിറ്റിയുടെ  അഞ്ചാം തലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന്  വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.

നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അഞ്ചാം തലമുറ സിറ്റി എത്തുന്നത്. നാലാം തലമുറയിലെ സിറ്റിയെക്കാളും വലിപ്പത്തിലാണ് പുതുതലമുറ മോഡല്‍ എത്തുന്നത്. സാങ്കേതിക സംവിധാനങ്ങളിലും ഡിസൈനിങ്ങിലും അഞ്ചാം തലമുറ സിറ്റി എറെ മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നിരത്തിലുള്ള മോഡലിനെക്കാള്‍ ഉയരവും വീതിയും നീളവും കൂടുതലാണ് പുതിയ ഹോണ്ട സിറ്റിക്ക് . ഇന്റീരിയറിലും കാര്യമായ വ്യത്യാസങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 

പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതല്‍ സുരക്ഷിതത്വമുള്ള പ്ലാറ്റ്‌ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷന്‍, ഹാര്‍നെസ്സ് ലെവലുകള്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാള്‍ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോര്‍ഡിന്റെയും ഒരു മിശ്രണമാണ് പുത്തന്‍ സിറ്റി. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതല്‍ പക്വതയുള്ളതും കൂടുതല്‍ എക്‌സിക്യൂട്ടീവും ആയ ഡിസൈന്‍ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍ പുത്തന്‍ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്. 

ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എല്‍ഇഡി ഹെഡ്!ലാമ്പുകള്‍ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകര്‍ഷണം ഹെഡ്!ലാംപ് മുതല്‍ ടെയില്‍ലാംപ് വരെ നീണ്ടു നില്‍ക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ആണ്. ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ ഡിസൈനിലുള്ള 16ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങള്‍. കൂടുതല്‍ സ്‌റ്റൈലിഷ് ആണ് എല്‍ഇഡി ടെയില്‍ലൈറ്റ്. പക്ഷെ ടെയില്‍ ലൈറ്റ് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്‍ ഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!