
കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 പരിഷ്‍കാരങ്ങളെത്തുടർന്ന്, ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ടയുടെ ജനപ്രിയ മോഡലായ സിറ്റിയുടെ എല്ലാ വകഭേദങ്ങളുടെയും വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനി എക്സ്-ഷോറൂം വില 58,000 രൂപ വരെ കുറച്ചിട്ടുണ്ട്. ഇത് ഹോണ്ട സിറ്റിയുടെ ബേസ് മുതൽ ടോപ്പ് വേരിയന്റുകൾ വരെയുള്ള എല്ലാ മോഡലുകളെയും മുമ്പത്തേക്കാൾ വിലകുറഞ്ഞതാക്കുന്നു. സിറ്റി ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുന്നതിനാൽ, ഇടത്തരം സെഡാൻ വാങ്ങുന്നവർക്ക് ഇത് ഒരു പ്രധാന അവസരം നൽകുന്നു. ഹോണ്ട സിറ്റിയുടെ വകഭേദം തിരിച്ചുള്ള പുതിയ വിലകളും സവിശേഷതകളും വിശദമായി പരിശോധിക്കാം.
വേരിയന്‍റ് - പുതിയ വില- പഴയ വില - വ്യത്യാസം എന്ന ക്രമത്തിൽ
പവർട്രെയിൻ
ഹോണ്ട സിറ്റിയുടെ പവർട്രെയിൻ ഓപ്ഷനുകളിൽ 121 bhp കരുത്തും 145 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് CBT ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ഫീച്ചറുകൾ
ഹോണ്ട സിറ്റിയുടെ ഇന്റീരിയറിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സൺറൂഫ് എന്നിവയുണ്ട്. സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ,എഡിഎഎസ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.
എതിരാളികൾ
ഫോക്സ്‍വാഗൺ വിർട്ടസ്, മാരുതി സിയാസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ എന്നിവയുമായി ഹോണ്ട സിറ്റി മത്സരിക്കുന്നു.