ഹോണ്ട CT125 പ്രീമിയം മോപ്പഡിനെ അവതരിപ്പിച്ചു

Web Desk   | Asianet News
Published : Mar 30, 2020, 02:37 PM IST
ഹോണ്ട CT125 പ്രീമിയം മോപ്പഡിനെ അവതരിപ്പിച്ചു

Synopsis

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി ലോഞ്ച് ചെയ്‍തിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട  

കൊവിഡ് 19 മൂലം ടോക്കിയോ മോട്ടോർ ഷോയും ഒസാക്ക മോട്ടോർ ഷോയും ഉപേക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി ലോഞ്ച് ചെയ്‍തിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട

440,000 ജാപ്പനീസ് യെൻ (3 ലക്ഷം രൂപ)ആണ് ഓഫ്-റോഡ് ശേഷിയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന CT125ന്‍റെ വില.   ഹോണ്ടയുടെ വാഹന നിരയിലെ 125 സിസി ഇരുചക്രവാഹനങ്ങളിൽ ഒന്നായ ഇത് കമ്പനിയുടെ നിരയിലെ ഏറ്റവും ചെലവേറിയ മോപ്പഡ് കൂടെയാണ്. സൂപ്പർ കബ് C125, PCX 150, മങ്കി 125, CRF125F ഡേർട്ട് ബൈക്ക് എന്നിവയെക്കാളും വാഹനത്തിന് വില കൂടുതലാണ്. ജപ്പാനിലെ ഹോണ്ടയുടെ ലൈനപ്പിലെ CT125 നേക്കാൾ വിലയേറിയ ഒരേയൊരു 125 സിസി മോഡൽ CB125R ആണ്.

എയർ-കൂൾഡ്, OHC, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് CT125 -ന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,000 rpm ൽ 8.8 bhp കരുത്തും 4,500 rpm -ൽ 11 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

മുൻവശത്തെ സ്റ്റീൽ ഫെൻഡർ, ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ്, എയർ-ഇൻടേക്ക് ഡക്റ്റ് എന്നിവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. മോഡലിനെ ട്രെക്കിംഗ് ബൈക്ക് എന്നാണ് ഹോണ്ട വിളിക്കുന്നത്. നിരവധി ഫംഗ്ഷനുകൾ കൊണ്ട് മോപ്പഡ് സജ്ജീകരിച്ചിരിക്കുന്നു. യാത്രകൾ വളരെയധികം ആസ്വദിക്കാൻ റൈഡറിനെ ഇത് സഹായിക്കും.

165 mm ആണ് ഗ്രൗണ്ട് ക്ലിയറൻസ് . ഹോണ്ട CT125 ഇപ്പോൾ ജപ്പാനിൽ മാത്രമാണ് വിപണിയിലെത്തിയിരിക്കുന്നത്. വരും മാസങ്ങളിൽ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും എത്തിയേക്കും.

PREV
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ