ഗോൾഡ് വിംഗുകളെ തിരിച്ചുവിളിച്ച് ഹോണ്ട

Published : Jul 04, 2022, 12:29 PM IST
ഗോൾഡ് വിംഗുകളെ തിരിച്ചുവിളിച്ച് ഹോണ്ട

Synopsis

ഈ തിരിച്ചുവിളി യുഎസിലെ 1700 മോട്ടോർസൈക്കിളുകളെ ബാധിക്കുന്നതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട തങ്ങളുടെ പ്രശസ്തമായ ടൂറിംഗ് മോട്ടോർസൈക്കിളായ ഗോൾഡ്‌വിംഗ് തകരാറു മൂലം തിരിച്ചുവിളിച്ചു. ഈ തിരിച്ചുവിളി യുഎസിലെ 1700 മോട്ടോർസൈക്കിളുകളെ ബാധിക്കുന്നതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

തെറ്റായ ഇഗ്നിഷൻ ടൈമിംഗ് പ്രോഗ്രാം കാരണം മോട്ടോർസൈക്കിൾ സ്തംഭിച്ചതായി കമ്പനി പറയുന്നു. ക്ലോസ് ത്രോട്ടിൽ സെക്കൻഡിലോ ഉയർന്ന ഗിയറിലോ ട്രാൻസ്മിഷൻ ആയിരിക്കുമ്പോൾ ക്ലച്ച് ലിവർ ഒരു പ്രത്യേക പരിധിക്കുള്ളിൽ വലിക്കുകയാണെങ്കിൽ ഈ തെറ്റായ പ്രോഗ്രാം സമയത്തെ ബാധിക്കും. 

ഗോൾഡ്‌വിംഗിന്റെ മൊത്തം 1740 യൂണിറ്റുകളെ ബാധിച്ചു, ഈ പ്രശ്നം മാനുവൽ ട്രാൻസ്മിഷൻ മോഡലിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. DCT മോഡൽ ബാധിക്കപ്പെടാതെ തുടരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ, ഹോണ്ട ഡീലർമാർ ബൈക്കിന്റെ ECU അപ്ഡേറ്റ് ചെയ്യും, ഇത് സൗജന്യമായി ചെയ്യും.  

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

അതേസമയം 2022 ഗോള്‍ഡ് വിങ് ടൂറിനെ ഈ ഏപ്രില്‍ മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്ക് നിറത്തില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ബാഗ് മോഡലിന് 39.20 ലക്ഷം രൂപ രൂപയാണ് ഗുരുഗ്രാം (ഹരിയാന) എക്സ്ഷോറൂം വില.

കമ്പനിയുടെ എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ്, ചെന്നൈ എന്നീ ബിഗ്വിങ് ടോപ്പ്ലൈനുകളില്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്യാം. കമ്പനി വെബ്‍സൈറ്റ് സന്ദര്‍ശിച്ചും, 99582 23388 നമ്പറില്‍ മിസ്‍ഡ് കോള്‍ നല്‍കിയും ഓണ്‍ലൈനായും വാഹനം ബുക്കിങ് നേടാം.  

ഹോണ്ട CB500X-ന്റെ വില ഒരു ലക്ഷം രൂപ കുറച്ചു

5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1,833 സിസി ലിക്വിഡ്കൂള്‍ഡ് 4സ്ട്രോക്ക് 24വാല്‍വ് എസ്ഒഎച്ച്സി ഫളാറ്റ്6 എഞ്ചിനാണ് 2022 മോഡല്‍ ഗോള്‍ഡ് വിങ് ടൂറിനും കരുത്ത് പകരുന്നത്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍,  വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍, 7 ഇഞ്ചുള്ള ഫുള്‍ കളര്‍ ടിഎഫ്ടി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 21 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റി.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ) തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഐഡ്ലിങ് സ്റ്റോപ്പ് സവിശേഷതയുമുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ യോജ്യമാക്കിയതിനാല്‍, സ്മാര്‍ട്ട്ഫോണിലെ ടെലിഫോണ്‍ നമ്പറുകള്‍, മ്യൂസിക് പ്ലേലിസ്റ്റുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ഉള്ളടക്കവും പ്രയോജനപ്പെടുത്താന്‍ റൈഡര്‍ക്ക് കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് പുറമെ, രണ്ട് യുഎസ്ബി ടൈപ്പ്സി പോര്‍ട്ടുകളും 2022 ഗോള്‍ഡ് വിങ് ടൂറിലുണ്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം