ഇന്ത്യയിൽ ഡീസൽ കാർ വിൽപന അവസാനിപ്പിക്കില്ലെന്നു ഹോണ്ട

Published : Sep 26, 2019, 06:28 PM IST
ഇന്ത്യയിൽ ഡീസൽ കാർ വിൽപന അവസാനിപ്പിക്കില്ലെന്നു ഹോണ്ട

Synopsis

ഇന്ത്യയിൽ ഡീസൽ കാർ വിൽപന അവസാനിപ്പിക്കാൻ നീക്കമൊന്നുമില്ലെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട

ഇന്ത്യയിൽ ഡീസൽ കാർ വിൽപന അവസാനിപ്പിക്കാൻ നീക്കമൊന്നുമില്ലെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). യൂറോപ്പിൽ 2021 മുതൽ ഡീസൽ കാർ വിൽപ്പന നിർത്താൻ ഹോണ്ട മോട്ടോർ കമ്പനി തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹോണ്ട ഇന്ത്യയിലെ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലാവും ഹോണ്ട ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

ഹോണ്ടയുടെ ഇന്ത്യൻ ഉപസ്ഥാപനമായ എച്ച് സി ഐ എല്ലിന്റെ വിൽപ്പനയിൽ 25 ശ തമാനത്തോളമാണു ഡീസൽ മോഡലുകളുടെ വിഹിതം. 2020 ഏപ്രിലിൽ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) ന് അനുസരിച്ച് ഇന്ത്യയിൽ വിൽപ്പനയിലുള്ള രണ്ട് ഡീസൽ എൻജിനുകളുടെയും നിലവാരം ഹോണ്ട ഉയർത്തുകയും ചെയ്‍തു. 
 

PREV
click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ