2022 Africa Twin : പുത്തന്‍ ഹോണ്ട 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ ബുക്കിംഗ് തുടങ്ങി

Web Desk   | Asianet News
Published : Mar 21, 2022, 03:24 PM ISTUpdated : Mar 21, 2022, 03:26 PM IST
2022 Africa Twin : പുത്തന്‍ ഹോണ്ട 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ ബുക്കിംഗ് തുടങ്ങി

Synopsis

ഹോണ്ടയുടെ ബിഗ് വിങ് ടോപ്ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍) റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക. 

കൊച്ചി: സാഹസിക റൈഡിങ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ബൈക്കിന്‍റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിങ് ടോപ്ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍) റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക. ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ്  സന്ദര്‍ശിച്ചോ അല്ലെങ്കില്‍ 9958223388 നമ്പറില്‍ 'മിസ്ഡ് കോള്‍' നല്‍കിയോ ഓണ്‍ലൈനായി ബുക്കിങ് നടത്താവുന്നതാണ് എന്നും കമ്പനി അറിയിച്ചു. 

2017ല്‍ അവതരിപ്പിച്ചതു മുതല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെ ആവേശഭരിതരായ സാഹസിക റൈഡര്‍മാരെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിന്‍ ഒരുപടി കൂടി കടന്ന് റൈഡര്‍മാര്‍ക്ക് അവരവരുടെ ട്രയലുകള്‍ മിനിക്കിയെടുക്കാനും പുതിയത് പര്യവേഷണം ചെയ്യാനും പ്രചോദനമാകുന്നുവെന്നും വാഹനം എല്ലാവര്‍ക്കും ആവേശകരമായ അനുഭവം നേരുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത പറഞ്ഞു.

ഇന്ത്യയില്‍ പര്യവേഷണത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വാഗ്ദാനം ചെയ്യുകയും സാഹകസിക സമൂഹം റൈഡിങ് വളര്‍ന്ന് വരുകയാണെന്നും ഡക്കര്‍ റാലി ഡിഎന്‍എയോടൊപ്പം ആഫ്രിക്ക ട്വിന്‍ സമൂഹവും ഇന്ത്യയില്‍ വളരുന്നുവെന്നും 2022 ആഫ്രിക്ക ട്വിന്‍ അവതരണത്തോടെ സാഹസികസത കൂടുതല്‍ വളരുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന് കരുത്ത് പകരുന്നു. ഓവര്‍ഹെഡ് കാംഷാഫ്റ്റ് ടൈപ്പ് വാല്‍വ് സിസ്റ്റം 7500 ആര്‍പിഎമ്മില്‍ 73 കിലോവാട്ടും, 6000 ആര്‍പിഎമ്മില്‍ 103 എന്‍എം ടോര്‍ക്ക് നല്‍കുന്നു.  ആറ്-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂണിറ്റ് (ഐഎംയു), 2-ചാനല്‍ എബിഎസ്, എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യയും പുതുമയുള്ള ഫീച്ചറുമായാണ് 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് എത്തുന്നത്.

സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡേടൈം റണ്ണിംഗ് ലൈറ്റുകളും കോര്‍ണറിംഗ് ലൈറ്റുകളുമുള്ള 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്‍റെ ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ മികച്ച കാഴ്ച ഉറപ്പാക്കുന്നു. 24.5 ലിറ്ററിന്‍റെ ഇന്ധന ടാങ്ക് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്. ഗുരുഗ്രാം, മുംബൈ, ബംഗളുരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിനായി ഹോണ്ട ബുക്കിംഗ് ആരംഭിച്ചു.

2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് മോഡല്‍ രണ്ടു വേരിയന്‍റുകളായ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് കളറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ പുതിയ ആവേശകരമായ സ്ട്രൈപ്പുകളോടു കൂടിയ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ സ്കീമിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷന് 16,01,500 രൂപയും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന് (ഡിസിടി) 17,55,500 രൂപയുമാണ് വില.

2022 ഹോണ്ട ജെനിയോ 110 ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു

 

ജാപ്പനീസ് (Japanese) ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഇന്തോനേഷ്യൻ (Indonesia) വിഭാഗം 110 സിസി സ്‌കൂട്ടറായ ജെനിയോയുടെ 2022 പതിപ്പിനെ ഇന്തോനേഷ്യയിൽ ( Indonesia) പുറത്തിറക്കി. 2022 മോഡലിന് ഒരു കൂട്ടം അപ്‌ഡേറ്റുകൾ ലഭിച്ചതായും അത് മുമ്പത്തേതിനേക്കാൾ കൂടുതൽ ആകർഷകമാക്കുന്നു എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ജെനിയോയുടെ ഡിസൈൻ ആകര്‍ഷകമാണ്. കോണീയ ടേൺ ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ട ഒരു ബോക്‌സി ഹെഡ്‌ലാമ്പ് ഉൾക്കൊള്ളുന്ന ഒരു വളഞ്ഞ ഫ്രണ്ട് ആപ്രോൺ ഉണ്ട്. ഈ ഏപ്രണിന്റെ വശങ്ങൾ ഫുട്‌ബോർഡിന് കീഴിലും മിനുസമാർന്നതും നീളമുള്ളതുമായ പിൻഭാഗം വരെ നീളുന്നു. കളർ ഓപ്‌ഷനുകൾക്ക് ബീജ് ഫുട്‌ബോർഡും സീറ്റും ലഭിക്കുന്നു. അത് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ഹോണ്ട ജെനിയോയിൽ ഫുൾ-എൽഇഡി ലൈറ്റിംഗ് സജ്ജീകരണം, ഡിജിറ്റൽ കൺസോൾ, പാർക്കിംഗ് ബ്രേക്ക് ലോക്ക്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഐഡലിംഗ് സ്റ്റോപ്പ് സിസ്റ്റവും കോമ്പി ബ്രേക്കിംഗ് സിസ്റ്റവും ഹോണ്ട സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. പരമ്പരാഗതമായി സ്‍കൂട്ടറുകൾക്ക് ലഭിക്കുന്നതിനെ അപേക്ഷിച്ച് 14 ലിറ്ററിന് താഴെയുള്ള സീറ്റ് സ്റ്റോറേജ് വളരെ കുറവാണ്. 

മുൻ മോഡലിൽ നിന്ന് നിലനിർത്തിയ 110 സിസി മോട്ടോറാണ് ജെനിയോയ്ക്ക് കരുത്തേകുന്നത്. യഥാക്രമം 8.5bhp, 9.3Nm എന്നിങ്ങനെയാണ് പവർ, ടോർക്ക് ഔട്ട്‌പുട്ട് കണക്കുകൾ. കൂടുതൽ ശക്തമാണ് ഈ എഞ്ചിന്‍. ഇത് 12 ഇഞ്ച് ചക്രങ്ങളിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍, മുൻഗാമിയുടെ 14 ഇഞ്ച് യൂണിറ്റുകളെ അപേക്ഷിച്ച് ഇത് ചെറുതാണ്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഡിസ്‍ക്-ഡ്രം കോമ്പിനേഷൻ ഉൾപ്പെടുന്ന സമയത്ത് ഡാംപിംഗ് ചുമതലകൾ ടെലിസ്കോപ്പിക് ഫോർക്കുകളും മോണോഷോക്കും കൈകാര്യം ചെയ്യുന്നു. 

ഇന്തോനേഷ്യയിൽ IDR 18,050,000 (ഏകദേശം 93,000 രൂപ) വിലയിലാണ് ജെനിയോ 110 ഹോണ്ട പുറത്തിറക്കിയത്. അതേസമയം ഈ സ്‍കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം